Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്ക് ആശുപത്രിയോടുള്ള വിവേചനം അവസാനിപ്പിക്കണം : ഉഴവൂര്‍ വിജയന്‍
12/01/2016
എ.ഐ.വൈ.എഫ് വൈക്കം താലൂക്ക് ആശുപത്രിയ്ക്ക് മുന്നില്‍ നടത്തുന്ന റിലേ നിരാഹാര സത്യഗ്രഹത്തിന്റെ 22-ാം ദിവസത്തെ സമരത്തില്‍ എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ പ്രസംഗിക്കുന്നു

താലൂക്ക് ആശുപത്രിയോടുള്ള വിവേചനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും തയ്യാറാകണമെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍. ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് നടത്തിവരുന്ന അനിശ്ചിതകാല റിലേനിരാഹാര സത്യാഗ്രഹത്തിന്റെ 22-ാം ദിവസത്തെ സമരത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ ഏററവുമധികം രോഗികള്‍ എത്തുന്ന സര്‍ക്കാര്‍ ആശുപത്രിയെ ഇനിയും കണ്ടില്ലെന്ന് നടിച്ചാല്‍ വലിയസമരപരമ്പരകളെയായിരിക്കും സര്‍ക്കാരിന് നേരിടേണ്ടി വരിക. സ്വകാര്യ മാനേജ്‌മെന്റ് നിര്‍ദ്ദേശപ്രകാരം സര്‍ക്കാര്‍ ആശുപത്രിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. പ്രശ്‌നം പരിഹരിക്കാന്‍ എ.ഐ.വൈ.എഫ് നടത്തുന്ന സമരത്തിന് സര്‍വ്വപിന്തുണയും നല്‍കിയാണ് ഉഴവൂര്‍ വിജയന്‍ മടങ്ങിയത്. ഇന്നലെ ആരംഭിച്ച സമരം സി.പി.ഐ മണ്ഡലം കമ്മിററി അംഗം ഡി.രഞ്ജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു. ആര്‍.ബിജു, പി.പ്രദീപ്, അഡ്വ. എ.മനാഫ്, എസ്.ബിജു, എം.പി സാനു, എം.ജി രഞ്ജിത്ത്, ഹരി എന്നിവര്‍ പ്രസംഗിച്ചു.