Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചകിരി സംഭരണത്തില്‍ സ്വയം പര്യാപ്തത നേടിയാല്‍ മാത്രമേ കയര്‍ വ്യവസായ മേഖലയെ സംരക്ഷിക്കാനാകൂവെന്ന് മന്ത്രി തോമസ് ഐസക്
06/11/2017
വൈക്കം: ചകിരി സംഭരണത്തില്‍ സ്വയം പര്യാപ്തത നേടിയാല്‍ മാത്രമേ കയര്‍ വ്യവസായ മേഖലയെ സംരക്ഷിക്കാനാകൂ ഇതിനായി നാളികേര സംഘങ്ങളില്‍ നിന്നും നാളികേര ഉല്‍പ്പാദന മേഖലകളില്‍ നിന്നും തൊണ്ട് സംഭരിക്കാന്‍ അതാത് കയര്‍ വ്യവസായ സംഘങ്ങള്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. അയ്യായിരം കോടി തൊണ്ട് കേരളത്തില്‍ സ്വന്തമായി ഉണ്ടെങ്കിലും അത് കയര്‍ വ്യവസായ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമാണ്. മറ്റ് സംസ്ഥാനങ്ങളെ ആശ്രയിച്ച് ചകിരി ഇറക്കുമതി ചെയ്ത് വ്യവസായ മേഖലയെ പിടിച്ച് നിര്‍ത്താനാവില്ലെന്നും മന്ത്രി പറഞ്ഞു. കയര്‍ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ കയര്‍ വ്യവസായ സംഘങ്ങള്‍ക്ക് ഇലക്ട്രോണിക്ക് റാട്ട്, ഡീഫൈബറിംഗ് മെഷീന്‍ എന്നിവയുടെ പ്രവര്‍ത്തന മൂലധന വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തൊണ്ട് സംഭരണം ഉറപ്പാക്കിയാല്‍ സംഘങ്ങള്‍ക്ക് ആവശ്യമായ എല്ലാവിധ മെഷിനറികളും, ഷെഡും, വൈദ്യുതി സംവിധാനങ്ങളും നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. സംഘം പ്രവര്‍ത്തകരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടേയും കൂട്ടായ പ്രവര്‍ത്തനം ഉണ്ടായാല്‍ കയര്‍ മേഖല നേരിടുന്ന പ്രശ്‌നങ്ങള

വൈക്കം : ചകിരി സംഭരണത്തില്‍ സ്വയം പര്യാപ്തത നേടിയാല്‍ മാത്രമേ കയര്‍ വ്യവസായ മേഖലയെ സംരക്ഷിക്കാനാകൂ ഇതിനായി നാളികേര സംഘങ്ങളില്‍ നിന്നും നാളികേര ഉല്‍പ്പാദന മേഖലകളില്‍ നിന്നും തൊണ്ട് സംഭരിക്കാന്‍ അതാത് കയര്‍ വ്യവസായ സംഘങ്ങള്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. അയ്യായിരം കോടി തൊണ്ട് കേരളത്തില്‍ സ്വന്തമായി ഉണ്ടെങ്കിലും അത് കയര്‍ വ്യവസായ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമാണ്. മറ്റ് സംസ്ഥാനങ്ങളെ ആശ്രയിച്ച് ചകിരി ഇറക്കുമതി ചെയ്ത് വ്യവസായ മേഖലയെ പിടിച്ച് നിര്‍ത്താനാവില്ലെന്നും മന്ത്രി പറഞ്ഞു. കയര്‍ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ കയര്‍ വ്യവസായ സംഘങ്ങള്‍ക്ക് ഇലക്ട്രോണിക്ക് റാട്ട്, ഡീഫൈബറിംഗ് മെഷീന്‍ എന്നിവയുടെ പ്രവര്‍ത്തന മൂലധന വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തൊണ്ട് സംഭരണം ഉറപ്പാക്കിയാല്‍ സംഘങ്ങള്‍ക്ക് ആവശ്യമായ എല്ലാവിധ മെഷിനറികളും, ഷെഡും, വൈദ്യുതി സംവിധാനങ്ങളും നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. സംഘം പ്രവര്‍ത്തകരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടേയും കൂട്ടായ പ്രവര്‍ത്തനം ഉണ്ടായാല്‍ കയര്‍ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു. 21 കയര്‍ സംഘങ്ങള്‍ക്ക് 80 ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ മന്ത്രി വിതരണം ചെയ്തു. സി.കെ ആശ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് കയര്‍ മെഷിനറി മാനുഫാക്ചറിംഗ് ചെയര്‍മാന്‍ കെ.പ്രസാദ്, കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ഗണേശന്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി, മാനേജിംഗ് ഡയറക്ടര്‍ പി.വി ശശീന്ദ്രന്‍, എം.വൈ ജയകുമാരി, പി സുഗതന്‍, കെ.കെ രഞ്ജിത്ത്, വി.വി സത്യന്‍, എം.കെ ശീമോന്‍, കെ.ബി രമ, അക്കരപ്പാടം ശശി, കെ.എസ് വേണുഗോപാല്‍, എം.ഡി ബാബുരാജ്, എസ്. സുധാവര്‍മ്മ എന്നിവര്‍ പ്രസംഗിച്ചു.