വാര്‍ഷികവും കുടുംബ സംഗമവും
06/11/2017
ഉല്ലല 117-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖാ യോഗത്തിന്റെ കുടുംബ സംഗമവും, വാര്‍ഷികവും യൂണിയന് പ്രസിഡന്റ് പി.വി ബിനീഷ് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: ഉല്ലല 117-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖാ യോഗത്തിന്റെ കീഴിലുളള ഡോ: പല്‍പ്പു മെമ്മോറിയല്‍ കുടുംബ യൂണിറ്റിന്റെ വാര്‍ഷികവും കുടുംബ സംഗമവും യൂണിയന് പ്രസിഡന്റ് പി.വി ബിനീഷ് ഉദ്ഘാടനം ചെയ്തു. ബിജു പുളിക്കലേടത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. പ്രസിഡന്റ് സാജു കോപ്പുഴ അധ്യക്ഷത വഹിച്ചു. സന്തോഷ് കൊല്ലശ്ശേരില്‍, ചെയര്മാന് ബൈജു, കണ്‍വീനര്‍ ഓമന തൈപ്പറമ്പ്, എം.പി മുരളീധരന്, സി.എസ് ആഷ, എന്‍.സോമന് എന്നിവര്‍ പ്രസംഗിച്ചു.