Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അക്വാ പോണിക്‌സ് വിജയഗാഥ രചിക്കുന്നു.
06/11/2017
വടയാര്‍ ഇന്‍ഫന്റ് ജീസസ് ഹൈസ്‌ക്കൂളില്‍ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തുന്ന അക്വാ പോണിക്‌സ് കൃഷിരീതി.

തലയോലപ്പറമ്പ്: വടയാര്‍ ഇന്‍ഫന്റ് ജീസസ് ഹൈസ്‌ക്കൂളില്‍ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ തുടങ്ങിയ നൂതന കൃഷിരീതിയായ അക്വാ പോണിക്‌സ് വിജയഗാഥ രചിക്കുന്നു. മണ്ണില്ലാതെ കൃഷി ചെയ്യുന്ന ഹൈഡ്രോ പോണിക്‌സും മീന്‍ വളര്‍ത്തുന്ന അക്വാ കള്‍ച്ചറും, ഒരുമിച്ചു ചേര്‍ത്ത് കൃഷി ചെയ്യുന്ന രീതിയാണ് അക്വാ പോണിക്‌സ്. സ്‌ക്കൂളില്‍ മീന്‍ വളര്‍ത്താന്‍ ഉപയോഗിക്കുന്ന കുളത്തിനോടു ചേര്‍ന്ന് പച്ചക്കറികള്‍ വളര്‍ത്തിയാണ് അക്വാ പോണിക്‌സ് വിജയകരമാക്കിയത്. അതോടൊപ്പം ടര്‍പ്പോളിന്‍ ഉപയോഗിച്ച് കൃത്രിമ മീന്‍കുളം ഉണ്ടാക്കി അതിനോടുചേര്‍ന്ന് ഫ്രിഡ്ജ് പെട്ടിയില്‍ മെറ്റില്‍ നിറച്ച് അതിലാണ് പച്ചക്കറി തൈകള്‍ നട്ടത്. ഇക്കോ ക്ലബ്ബ് കണ്‍വീനര്‍ ബീന തോമസ്, ഹെഡ്മിസ്ട്രസ്സ് മേഴ്‌സി ഡേവിഡ്, വിദ്യാര്‍ത്ഥികളായ അനന്ത പത്മനാഭന്‍, ആസാദ് സജ്, സരിന്‍ എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. കുറഞ്ഞ ചെലവിലാണ് കുട്ടികള്‍ അക്വാ പോണിക്‌സ് നടപ്പിലാക്കുന്നത്. 20000 മുതല്‍ 30000 രൂപ വരെ ചെലവുവരുന്ന പദ്ധതി വെറും 3500 രൂപ മാത്രം മുടക്കിയാണ് സ്‌ക്കൂളില്‍ അക്വാ പോണിക്‌സ് തയ്യാറാക്കിയിരിക്കുന്നത്. മത്സ്യത്തിന്റെ മാലിന്യം പച്ചക്കറികള്‍ക്ക് വളമാവുകയും മത്സ്യത്തിന്റെ ജലം മലിനമുക്തമായി കിട്ടുകയും ചെയ്യുന്നു എന്ന ഗുണവും ഈ കൃഷിരീതിയ്ക്ക് ഉണ്ട്.