Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹാദിയ വീട്ടില്‍ സന്തോഷവതിയും പുഞ്ചിരിക്കുന്ന മുഖവുമായിട്ടാണ് കാണപ്പെട്ടതെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ലേഖാ ശര്‍മ
06/11/2017
ഹാദിയയെ സന്ദര്‍ശിച്ചശേഷം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ലേഖാ ശര്‍മ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുന്നു.

വൈക്കം: ഹാദിയ വീട്ടില്‍ സന്തോഷവതിയും പുഞ്ചിരിക്കുന്ന മുഖവുമായിട്ടാണ് കാണപ്പെട്ടതെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ലേഖാ ശര്‍മ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. 27ന് കോടതിയില്‍ പോകാന്‍ ഹാദിയയും അശോകനും തയ്യാറെടുക്കുകയാണ്. വീട്ടില്‍ സുരക്ഷിതയാണ് ഹാദിയ. കേരളത്തില്‍ ലൗ ജിഹാദല്ല മതംമാറ്റമാണ് നടക്കുന്നത്. ഹാദിയയുടെ മാതാപിതാക്കളും ഹാദിയയുമായി സംസാരിച്ചതുസംബന്ധിച്ച് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും. പിതാവിനോടും മാതാവിനോടും ബന്ധുവീട്ടില്‍വെച്ച് സംസാരിച്ചതിനുശേഷമാണ് മനുഷ്യാവകാശ കമ്മീഷന്‍ തൊട്ടടുത്തുള്ള വീട്ടില്‍ ഹാദിയയെ സന്ദര്‍ശിച്ചത്. ഒരു മണിക്കൂറിലേറെസമയം കമ്മീഷന്‍ അധ്യക്ഷത ഹാദിയയുടെ വീട്ടില്‍ ചെലവഴിച്ചു. കേരളത്തിലെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ഇതുവരെ കാണാന്‍ വരാത്തതെന്തെന്ന ചോദ്യത്തിന് അത് അവരോടു ചോദിക്കണമെന്നും അവര്‍ പറഞ്ഞു. ഒരു സര്‍ക്കാര്‍ സംവിധാനം ആദ്യമായിട്ടാണ് ഹാദിയയെ നേരില്‍കണ്ട് വിവരങ്ങള്‍ ആരാഞ്ഞത്. ഒരു മകള്‍ മാത്രമേ ഉള്ളുവെന്നു പറഞ്ഞുകൊണ്ട് എഴുതി തയ്യാറാക്കിയ പരാതി ഹാദിയയുടെ മാതാവ് കമ്മീഷനു നല്‍കി. സമാനമായ മറ്റു കേസുകളും പരിഗണിക്കുമെന്ന് അവര്‍ പറഞ്ഞു. വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, കുറവിലങ്ങാട് സ്റ്റേഷനുകളില്‍ നിന്നെത്തിയ പോലീസ് സംഘമാണ് ഹാദിയയുടെ വീട്ടിലും പരിസരത്തും സുരക്ഷയൊരുക്കിയത്.