Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജില്ലാ പഞ്ചായത്ത് വൈക്കം ഡിവിഷനില്‍ 2.30 കോടി രൂപയുടെ വിവിധ പ്രവൃത്തികള്‍ക്ക് ഭരണാനുമതിയായി.
06/11/2017

വൈക്കം: ജില്ലാ പഞ്ചായത്ത് വൈക്കം ഡിവിഷനില്‍ 2.30 കോടി രൂപയുടെ വിവിധ പ്രവൃത്തികള്‍ക്ക് ഭരണാനുമതിയായി. ഉല്‍പാദന മേഖലയില്‍ തലയാഴം പഞ്ചായത്തിലെ പാലച്ചുവട് പാടശേഖരത്തിന് മോട്ടോറും പെട്ടിയും പറയും -3.75 ലക്ഷം, തെക്കേവനം പാടശേഖരത്തിന് പുറംബണ്ട് -ആറു ലക്ഷം, പനച്ചിത്തുരുത്ത് പാടശേഖരത്തിന് മോട്ടോര്‍പുര -4.50 ലക്ഷം, ഉദയനാപുരം പഞ്ചായത്തില്‍ മാനാപ്പള്ളി വേമ്പനാകരി പാടശേഖരത്തിന്റെ കലുങ്കിന്റെ അപ്രോച്ച് റോഡും ബണ്ടും -15.10 ലക്ഷം, വാഴമന സൗത്ത് പാടശേഖരത്തില്‍ നടുത്തട്ട് കരിയാര്‍ തീരം പുറം ബണ്ട് -15 ലക്ഷം, മറവന്‍തുരുത്ത് പഞ്ചായത്തില്‍ തോടുകളുടെ ആഴംകൂട്ടല്‍ -അഞ്ചു ലക്ഷം രൂപ എന്നിങ്ങനെയാണ് ഭരണാനുമതി ലഭിച്ചത്.
പശ്ചാത്തല മേഖലയില്‍ ചെമ്പ് പഞ്ചായത്ത് ബ്രഹ്മമംഗലം ആശുപത്രിയ്ക്ക് കെട്ടിടം -10 ലക്ഷം, ഗവണ്‍മെന്റ് യു.പി സ്‌ക്കൂളിന് ഷീറ്റ് വര്‍ക്ക് -അഞ്ചു ലക്ഷം, കാട്ടിക്കുന്ന് തുരുത്തേല്‍ കോളനി അടിസ്ഥാന സൗകര്യവികസനം -10 ലക്ഷം, മറവന്‍തുരുത്ത് പഞ്ചായത്തില്‍ അപ്പക്കോട്ട് കോളനിയില്‍ ചുറ്റുമതില്‍ -അഞ്ചു ലക്ഷം, കുറ്റിക്കാട്ട് കോളനിയില്‍ കമ്മ്യൂണിറ്റി ഹാളും ചുറ്റുമതിലും -15 ലക്ഷം, ഉദയനാപുരം പഞ്ചായത്ത് 15-ാം വാര്‍ഡില്‍ കാരയില്‍ പനമ്പുകാട് റോഡില്‍ കലുങ്ക് -15 ലക്ഷം, തലയാഴം പഞ്ചായത്തില്‍ ആലത്തൂര്‍-കണ്ടംതുരുത്ത് റോഡ് ടാറിങ് -അഞ്ചു ലക്ഷം രൂപ എന്നീ പ്രവൃത്തികള്‍ക്ക് ഭരണാനുമതിയായി. മെയിന്റനന്‍സ് ഗ്രാന്റ് വിഭാഗത്തില്‍ തലയാഴം പഞ്ചായത്തിലെ കൂവം-പള്ളിയാട് റോഡ് -ഏഴു ലക്ഷം, ഉദയനാപുരം പഞ്ചായത്തില്‍ കാരയില്‍ പനമ്പുകാട് റോഡ് -10 ലക്ഷം, മറവന്‍തുരുത്ത് പഞ്ചായത്തില്‍ ആറ്റുവേലക്കടവ്-മൂഴിക്കല്‍ റോഡ് -10 ലക്ഷം, കൊമ്പുതടം റോഡ് -അഞ്ചു ലക്ഷം, ചെമ്പ് പഞ്ചായത്തില്‍ പൂച്ചക്കാട് ചെമ്പകശ്ശേരി റോഡ് -അഞ്ചു ലക്ഷം രൂപ എന്നിവയ്ക്ക് ഭരണാനുമതി ലഭിച്ചു.
റോഡ്ഇതര വിഭാഗത്തില്‍ മറവന്‍തുരുത്ത് പഞ്ചായത്തിലെ കുലശേഖരമംഗലം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിന് ചുറ്റുമതിലും ഷീറ്റ് വര്‍ക്കും -20.50 ലക്ഷം, സീലിങ് വര്‍ക്ക് -മൂന്നു ലക്ഷം, ഫര്‍ണീച്ചര്‍ -രണ്ടു ലക്ഷം, മേക്കര പ്രദേശത്ത് മത്സ്യതൊഴിലാളികള്‍ക്ക് വള്ളക്കുളം -10 ലക്ഷം, ചെമ്പ് പഞ്ചായത്തില്‍ ബ്രഹ്മമംഗലം വി.എച്ച്.എസ്.എസിന് ഗേള്‍ഫ്രണ്ട്‌ലി ടോയ്‌ലറ്റ് -ഏഴു ലക്ഷം, തലയാഴം പഞ്ചായത്തിലെ രാജീവ്ഗാന്ധി കോളനിയില്‍ വയോജന വിശ്രമകേന്ദ്രം -20 ലക്ഷം രൂപ എന്നിവയാണ് ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍. പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍ ചെമ്പ് പഞ്ചായത്തിലെ കാട്ടിക്കുന്ന് ഇടത്തിച്ചിറ കോളനിയില്‍ അടിസ്ഥാനസൗകര്യ വികസനത്തിന് 11 ലക്ഷം രൂപയുടെയും, പനച്ചാന്തറ കോളനിയില്‍ കമ്മ്യൂണിറ്റി ഹാള്‍ നിര്‍മിക്കുന്നതിനും ഷീറ്റ് വര്‍ക്ക് നടത്തുന്നതിനുമായി ആറു ലക്ഷം രൂപയുടെയും ഭരണാനുമതി ലഭിച്ചു. നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മാണ ജോലികള്‍ എത്രയും വേഗം ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍ അറിയിച്ചു.