Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാലേല്‍ പാലം നിര്‍മാണം ഉടന്‍ ആരംഭിക്കണം
06/11/2017

വൈക്കം: ചെമ്പ്-ബ്രഹ്മമംഗലം മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വാലേല്‍ പാലം നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് യു.ഡി.എഫ് ചെമ്പ് മണ്ഡലം കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. പാലം നിര്‍മാണത്തിന് 18 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിരുന്നു. എന്നാല്‍ ബജറ്റ് പ്രഖ്യാപനം വന്നിട്ട് ഒന്നര വര്‍ഷം പിന്നിട്ടിട്ടും നിര്‍മാണ ജോലികള്‍ ആരംഭിക്കാത്തത് അധികാരികളുടെ അനാസ്ഥയാണെന്ന് യോഗം കുറ്റപ്പെടുത്തി. ഇനിയും കാലതാമസം ഉണ്ടായാല്‍ ശക്തമായ ജനകീയ സമരം സംഘടിപ്പിക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയുടെ ഭാഗമായി സിഗ്നേച്ചര്‍ ക്യാമ്പയിനിലൂടെ ചെമ്പ് മണ്ഡലത്തില്‍ നിന്നും പതിനായിരം ഒപ്പുകള്‍ ശേഖരിക്കുന്നതിനും യോഗം തീരുമാനിച്ചു. കെ.പി.സി.സി എക്‌സി. അംഗം അഡ്വ. വി.വി സത്യന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. പി.വി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, ഷാജി മുഹമ്മദ്, റംലത്ത് സലിം, റഷീദ് മങ്ങാടന്‍, കെ.വി മനോഹരന്‍, ടി.വി സുരേന്ദ്രന്‍, ടി.കെ വാസുദേവന്‍, കെ.ജി അശോക്കുമാര്‍, എന്‍.കെ ശ്രീധരന്‍, സി.കെ ശങ്കരന്‍, പി.കെ ഗോപി, പ്രസാദ് പെരുവാഴത്തറ, പി.കെ മുകുന്ദന്‍, ജോണ്‍സണ്‍, സുന്ദരന്‍ എന്നിവര്‍ പ്രസംഗിച്ചു.