Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉപജില്ല സ്‌കൂള്‍ കലോത്സവം ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടങ്ങി.
04/11/2017
വൈക്കം ഉപജില്ലാ സ്‌കൂള്‍ കലോത്സവം സി കെ ആശ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ഉപജില്ല സ്‌കൂള്‍ കലോത്സവം ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടങ്ങി. എല്‍ പി മുതല്‍ ഹയര്‍ സെക്കന്ററി വരെയുളള എഴുപത് സ്‌കൂളുകളില്‍ നിന്നായി 4500 പ്രതിഭകളാണ് കേരളത്തിന്റെ പുതിയ വാഗ്ദാനങ്ങളാകാന്‍ മാറ്റുരയ്ക്കുന്നത്. നാലു ദിവസം നീളുന്ന മത്സരം ബോയ്‌സ് ഹൈസ്‌കൂളിലും, ആശ്രമം സ്‌കൂളിലുമായി എട്ടു വേദികളിലാണ് നടക്കുന്നത്. സി കെ ആശ എം എല്‍ എ മേള ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ് ഇന്ദിരാദേവി അധ്യക്ഷത വഹിച്ചു. കലാ മത്സരങ്ങള്‍ നടന്‍ ചെമ്പില്‍ അശോകന്‍ ഉദ്ഘാടനം ചെയ്തു. സംസ്‌കൃതോത്സവം ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ കെ രഞ്ജിത്തും, അറബി സാഹിത്യോത്സവം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി സുഗതനും ഉദ്ഘാടനം ചെയ്തു. എസ് ഹരിദാസന്‍ നായര്‍, രോഹിണിക്കുട്ടി അയ്യപ്പന്‍, മോഹന്‍ ഡി ബാബു, ബിജു കണ്ണേഴന്‍, ജി ശ്രീകുമാരന്‍ നായര്‍, ഡി രഞ്ജിത്ത്് കുമാര്‍, അംബരീഷ് ജി വാസു, പി ശശിധരന്‍, ആര്‍ സന്തോഷ്, എച്ച് എം കെ. പ്രീതാ രാമചന്ദ്രന്‍, പ്രിന്‍സിപ്പാള്‍ കെ. ശശികല, പി. രത്‌നമ്മ, ഡി ഇ ഒ ടി. കെ. മിനി എിവര്‍ പ്രസംഗിച്ചു.