Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെപ്പര്‍ ടൂറിസം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വൈക്കത്ത് നടത്തി
04/11/2017
ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പെപ്പര്‍ ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം വൈക്കത്ത് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കുന്നു.

വൈക്കം: ടൂറിസം എന്ന വരേണ്യ വിപണിയെ ജനകീയമാക്കുക എന്നതാണ് ജനപങ്കാളിത്ത ടൂറിസം പദ്ധതി ലക്ഷ്യമിടുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പെപ്പര്‍ ടൂറിസം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വൈക്കത്ത് ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുന്നണി ഭരണം മാറി വരുമ്പോള്‍ പദ്ധതികളുടെ തുടര്‍ച്ച നഷ്ടമാവുകയാണ് സാധാരണ ഉണ്ടാകുന്നത്. ഉത്തരവാദിത്ത ടൂറിസം ഒരു പ്രചാരണ തന്ത്രമല്ല. മറിച്ച് ഒരു വികസനമന്ത്രമാണ്. ലോകത്ത് ആദ്യമായാണ് ഉത്തരവാദിത്ത ടൂറിസത്തിനുവേണ്ടി സര്‍ക്കാര്‍ ഒരു മിഷന്‍ രൂപീകരിക്കുന്നത്. ജനങ്ങള്‍ ഒരേ മനസ്സോടെ പങ്കാളികളാകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സജീവ പങ്കാളിത്തമുള്ള ലോകത്തെ ആദ്യത്തെ ജനപങ്കാളിത്ത ടൂറിസം പദ്ധതിയാണ് പെപ്പര്‍ (പീപ്പിള്‍സ് പാര്‍ട്ടിസിപ്പേഷന്‍ ഫോര്‍ പ്ലാനിങ് ആന്റ് എംപവര്‍മെന്റ് ത്രു റെസ്‌പോണ്‍സിബിള്‍ ടൂറിസം). പ്രദേശവാസികളെ പരിഗണിക്കാത്ത ടൂറിസം നമുക്ക് അനുപേക്ഷണീയമല്ല. മൂന്നുവര്‍ഷം കൊണ്ട് ഈ പദ്ധതി പൂര്‍ത്തീകരിക്കും. ടൂറിസം മേഖലയില്‍ വലിയ സാധ്യതകളുള്ള വൈക്കത്തിന്റെ സമഗ്രവികസനത്തിന് ടൂറിസം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. പത്തുവര്‍ഷം കൊണ്ട് കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായി ചരിത്രനഗരിയായ വൈക്കത്തെ മാറ്റുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. വടക്കേനട എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സി.കെ ആശ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജോസ് കെ.മാണി എം.പി മുഖ്യാതിഥി ആയിരുന്നു. ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ.രൂപേഷ്‌കുമാര്‍ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.സുഗതന്‍, അഡ്വ. കെ.കെ രഞ്ജിത്ത്, കലാ മങ്ങാട്ട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി.അനില്‍കുമാര്‍, പി.വി ഹരിക്കുട്ടന്‍, സാബു പി.മണലൊടി, പി.ശകുന്തള, ലിജി സലഞ്ജ്‌രാജ്, ലത അശോകന്‍, ലൈല ജമാല്‍, ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍ ഐ.എ.എസ്, ഡപ്യൂട്ടി ഡയറക്ടര്‍ ഡി.കമലമ്മ എന്നിവര്‍ പ്രസംഗിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഫോട്ടോ പ്രദര്‍ശനം, പരിശീലന ക്ലാസ് എന്നിവയും നടന്നു.