Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടൂറിസം പദ്ധതിക്ക് ഒരു ജനകീയ മുഖം നല്‍കുക എന്നതാണ് ഉത്തരവാദിത്തടൂറിസം പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
04/11/2017
ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വൈക്കം കായലോര ബീച്ച് സന്ദര്‍ശിച്ചപ്പോള്‍.

വൈക്കം: നമ്മുടെ ടൂറിസം പദ്ധതിക്ക് ഒരു ജനകീയ മുഖം നല്‍കുക എന്നതാണ് ഉത്തരവാദിത്തടൂറിസം പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വൈക്കത്ത് പൊതുചടങ്ങിനെത്തിയ മന്ത്രി വേമ്പനാട്ട് കായലോര ബീച്ച് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഈ പദ്ധതി ജനങ്ങളില്‍ ഒട്ടേറെ മാറ്റങ്ങള്‍ സൃഷ്ടിക്കും. ടൂറിസം മേഖലയില്‍ നടക്കേണ്ട പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാന്‍ ജനങ്ങള്‍ക്കും പ്രദേശത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പങ്കാളിത്തം നല്‍കുകയും ചെയ്യുന്ന ആസൂത്രണ പ്രക്രിയയാണിത്. ഇന്‍ഡ്യക്കും ലോകത്തിനും തന്നെ മാതൃകയാകാന്‍ ഈ പദ്ധതിമൂലം സര്‍ക്കാരിനു കഴിഞ്ഞിരിക്കുകയാണ്. വിവിധ ടൂറിസം പദ്ധതികളുടെ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഉത്തരവാദിത്ത ടൂറിസം കോ-ഓര്‍ഡിനേറ്ററെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. ബീച്ച് സന്ദര്‍ശനവേളയില്‍ മന്ത്രിയോടൊപ്പം ജോസ് കെ.മാണി എം.പി സി.കെ ആശ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.സുഗതന്‍, അഡ്വ. കെ.കെ രഞ്ജിത്ത്, മുന്‍നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ്, ഉത്തരവാദിത്ത ടൂറിസംമിഷന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ.രൂപേഷ്‌കുമാര്‍ എന്നിവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.