വാഴക്കൃഷിക്ക് പദ്ധതി ആവിഷ്കരിച്ചു.
04/11/2017
ടി.വി പുരം പഞ്ചായത്തില്‍ കാര്‍ഷിക സമൃദ്ധി പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന വാഴക്കൃഷിയുടെ വിത്ത് വിതരണം പഞ്ചായത്ത് പ്രസിഡന്റ് ടി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: കാര്‍ഷിക സമൃദ്ധി പദ്ധതിയുടെ ഭാഗമായി ടി വി പുരം പഞ്ചായത്തില്‍ 600 കുടുംബങ്ങള്‍ക്ക് വാഴക്കൃഷിക്ക് പദ്ധതി ആവിഷ്കരിച്ചു. പഞ്ചായത്തിന്റെ ജനകീയ ആസൂത്രണ പദ്ധതിയില്‍പ്പെടുത്തി ആറു ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. ഒരു കുടുംബത്തിന് 10 വാഴത്തൈകളും, 10 കിലോ വളവുമാണ് വിതരണം ചെയ്തത്. വിത്ത് വിതരണം പഞ്ചായത്ത് പ്രസിഡന്റ് ടി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജീന തോമസ് അധ്യക്ഷത വഹിച്ചു. എ ഡി എസ് പ്രസിഡന്റ് സന്ധ്യ റജി, രതി സതീഷ്, രഘു അമ്പാടി, കൃഷി ഓഫീസര്‍ ഷേര്‍ളി സക്കറിയ, അസിസ്റ്റന്റ് കൃഷി ഓഫീസര്‍മാരായ പി എസ് സലി മോന്, ഇ സബിത എന്നിവര്‍ പങ്കെടുത്തു.