കപ്പേളയുടെ ശിലാസ്ഥാപനം
04/11/2017
തോട്ടകം സെന്റ്: ഗ്രിഗോറിയോസ് പള്ളിയുടെ അയ്യര്‍കുളങ്ങരയിലുള്ള കപ്പേള പുനര്‍നിര്‍മ്മിക്കുന്നതിന്റെ ശിലാസ്ഥാപനം വികാരി ഫാ: ഫ്രാങ്കോ ചൂണ്ടല്‍ നിര്‍വ്വഹിക്കുന്നു.
വൈക്കം: തോട്ടകം സെന്റ്: ഗ്രിഗോറിയോസ് ദേവാലയത്തിന്റെ അയ്യര്‍കുളങ്ങരയിലുള്ള നിത്യസഹായ മാതാവിന്റെ നാമധേയത്തിലുളള കപ്പേളയുടെ ശിലാസ്ഥാപനം വികാരി ഫാ: ഫ്രാങ്കോ ചൂണ്ടല്‍ നിര്‍വ്വഹിച്ചു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള കപ്പേളയുടെ പല ഭാഗങ്ങളും ജീര്‍ണ്ണാവസ്ഥയില്‍ എത്തിയ സാഹചര്യത്തിലാണ് പുനര്‍നിര്‍മ്മാണം നടത്തുന്നത്. കൈക്കാരന്മാരായ തോമസ് ജോണ്‍ ഇത്തിത്തറ, ജയിംസ് വര്‍ഗ്ഗീസ് പൊള്ളയില്, ചെറിയാന് മാക്കാപറമ്പില്‍, ജയിംസ് കൊച്ചുതറ, അപ്പച്ചന് കാലാക്കോടത്ത്, ജോസഫ് തോട്ടുപുറം എന്നിവര്‍ നേതൃത്വം നല്കി