Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വര്‍ഷങ്ങളായി കുടിവെള്ളം ലഭിക്കാതെ മേപ്പോത്തുകുന്ന് നിവാസികള്‍
04/11/2017

തലയോലപ്പറമ്പ്: ഗ്രാമപഞ്ചായത്തിലെ ഉമ്മാംകുന്ന് ഭാഗത്ത് മേപ്പോത്തുകുന്ന് മലമുകളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് വര്‍ഷങ്ങളായി കുടിവെള്ളം ലഭിക്കുന്നില്ല. കിണറോ മറ്റുസൗകര്യങ്ങളോ ഇല്ലാത്ത ഇവിടേയ്ക്ക് താഴെ നിന്ന് തലച്ചുമടായാണ് ഇവിടെ താമസിക്കുന്ന കുടുംബങ്ങള്‍ കുടിക്കുവാനും മറ്റാവശ്യങ്ങള്‍ക്കായും വെള്ളം ശേഖരിക്കുന്നത്. മാറിമാറി വരുന്ന പഞ്ചായത്ത് അധികൃതര്‍ ഈ കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടികള്‍ ഇതുവരെയും സ്വീകരിച്ചിട്ടില്ല. മലമുകളിലേക്ക് 200 മീറ്റര്‍ പൈപ്പ് ഇട്ടുകൊടുത്താല്‍ തീരേണ്ട പ്രശ്‌നപരിഹാരത്തിന് ഇനിയും അമാന്തമുണ്ടായാല്‍ സമരരംഗത്തിറങ്ങുമെന്ന് സി പി ഐ മിഠായിക്കുന്നം ബ്രാഞ്ചു സെക്രട്ടറി ഹരിഹരന്‍, ഷിബുരാജ് എന്നിവര്‍ അറിയിച്ചു.