Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി പി ഐ ചെമ്മനാകരി ബ്രാഞ്ച് സമ്മേളനം
04/11/2017

വൈക്കം: സി പി ഐ ചെമ്മനാകരി ബ്രാഞ്ച് സമ്മേളനം എം എ ചന്ദ്രന്‍ നഗറില്‍ നടന്നു. മണ്ഡലം സെക്രട്ടറി കെ ഡി വിശ്വനാഥന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ടോള്‍ -ചെമ്മനാകരി ജെട്ടി റോഡിന് അനുവദിച്ചിട്ടുള്ള 10 കോടിരൂപയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അക്കരപ്പാടം കടത്തുകടവു വരെയും കൃഷ്ണപിള്ള ജംഗ്ഷന്‍ മുതല്‍ പഴയജെട്ടി റോഡുവരെയും ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കണമെന്നും ടോള്‍-ചെമ്മനാകരി റോഡില്‍ വഴിവിളക്കുകളും, ചെമ്മനാകരി ആശുപത്രി ജംഗ്ഷനില്‍ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തന സജ്ജമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കൂടാതെ വലിയപറമ്പ് മഠം വക വഴിക്ക് വിട്ടുതന്ന സ്ഥലത്ത് പുതിയതായി റോഡ് നിര്‍മ്മിച്ച് ജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കണമെന്ന പ്രമേയവും സമ്മേളനം അംഗീകരിച്ചു. കെ എ രവീന്ദ്രന്‍, ബി രാജേന്ദ്രന്‍, പി ജി ജയചന്ദ്രന്‍, പി കെ മുരളീധരന്‍, എം റ്റി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തില്‍ സുഷമദാസ് സെക്രട്ടറിയായുള്ള ഏഴംഗ കമ്മറ്റിയെയും തിരഞ്ഞെടുത്തു.