Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടൂറിസം പദ്ധതിയായ പെപ്പറിന്റെ ഉദ്ഘാടനത്തിന് വിദേശികളുടെ പങ്കാളിത്തം കൗതുകമായി.
04/11/2017
വൈക്കത്ത് ടൂറിസം പദ്ധതിയായ പെപ്പറിന്റെ ഉദ്ഘാടനത്തിനെത്തിയ വിദേശികള്‍ സ്വദേശികള്‍ക്കൊപ്പം ചടങ്ങുകള്‍ വീക്ഷിക്കുന്നു

വൈക്കം: ജനകീയ പങ്കാളിത്തത്തോടെയുള്ള ടൂറിസം പദ്ധതിയായ പെപ്പറിന്റെ ഉദ്ഘാടനത്തിന് വിദേശികളുടെ പങ്കാളിത്തം കൗതുകമായി. ജര്‍മനി, ഫ്രാന്‍സ്, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ശ്രീകൃഷ്ണ ആയുര്‍വേദ ചികിത്സാകേന്ദ്രത്തില്‍ പഠനത്തിനും ചികിത്സക്കുമായെത്തിയ അലോപ്പതി ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയയും സംഘമാണ് ഡോ. വിജിത് ശശിധരനൊപ്പം സമ്മേളനത്തിനെത്തിയത്. വേദിയില്‍ ആവതരിപ്പിച്ച പഞ്ചവാദ്യം വിദേശികള്‍ക്ക് ഏറെ ഹൃദ്യമായി. വാദ്യമേളവും ഉദ്ഘാടന ചടങ്ങുകളുമെല്ലാം ക്യാമറകളില്‍ പകര്‍ത്തിയാണ് അവര്‍ മടങ്ങിയത്.