Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലഹരി വിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ചു.
11/01/2016
വൈക്കം ജനമൈത്രി പോലീസ് സത്യഗ്രഹ സ്മാരകഹാളില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ സെമിനാര്‍ നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്യുന്നു

സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം ഇല്ലാതാക്കുന്നതിനായി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ആന്റി ഡ്രഗ്‌സ് ക്യാമ്പയിന്റെ ഭാഗമായി ലഹരി വിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ചു. ലഹരിവസ്തുക്കളുടെ ഉപയോഗത്തിന്റെ അനന്തരഫലങ്ങളും ഭവിഷത്തുകളും ജനങ്ങളില്‍ എത്തിക്കുന്നതിനായി വൈക്കം ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സെമിനാര്‍ നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്തു. വൈക്കം സത്യഗ്രഹ സ്മാരകഹാളില്‍ നടന്ന യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ ആര്‍.സന്തോഷ് അധ്യക്ഷത വഹിച്ചു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ ബിജു കണ്ണേഴത്ത്, പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോമി സെബാസ്റ്റ്യന്‍, കമ്മ്യൂണിററി റിലേഷന്‍ ഓഫീസര്‍ സരസിജന്‍ എന്നിവര്‍ പ്രസംഗിച്ചു.