Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇന്ദിരാജി പരിസ്ഥിതി സമിതിയുടെ ഉദ്ഘാടനം 5ന്
04/11/2017

വൈക്കം: വൈക്കം കേന്ദ്രമായി രൂപീകരിക്കുന്ന ഇന്ദിരാജി പരിസ്ഥിതി സമിതിയുടെ ഉദ്ഘാടനം 5ന് ഉച്ചക്ക് രണ്ടിന് വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിക്കും. ഇടവട്ടം ജയകുമാര്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് സമ്മാനദാനം നിര്‍വഹിക്കും. കേരളം നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ പശ്ചിമഘട്ട സംരക്ഷണ ഏകോപനസമിതി ചെയര്‍മാന്‍ ജോണ്‍ പെരുവന്താനം പ്രഭാഷണം നടത്തും. മോഹന്‍ ഡി.ബാബു, ബി.ചന്ദ്രശേഖരന്‍, എം.കെ ഷിബു, കെ.കെ സചിവോത്തമന്‍, പി.ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിക്കും. പരിപാടിയുടെ ഭാഗമായി ഇന്നു പാരിസ്ഥിതിക വിഷയങ്ങളെ ആസ്പദമാക്കി വൈക്കം ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌ക്കൂളില്‍ വെച്ച് ഉപന്യാസം, പ്രസംഗം എന്നീ വിഭാഗങ്ങളില്‍ മത്സരം സംഘടിപ്പിക്കും. രാവിലെ 8.30ന് നടനും തിരക്കഥാകൃത്തുമായ പി.ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.