Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അംഗന്‍വാടി പ്രവേശനോത്സവം
04/11/2017

വൈക്കം: ടി.വി പുരം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ ചെമ്മനത്തുകര കരീക്കോട് 62-ാം നമ്പര്‍ അംഗന്‍വാടിയില്‍ പ്രവേശനോത്സവവും കേരളപ്പിറവി ആഘോഷവും നടത്തി. അംഗന്‍വാടി ബെറ്റര്‍മെന്റ് കമ്മിറ്റി ചെയര്‍മാന്‍ വി.വി കനകാംബരന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ആശാ വര്‍ക്കര്‍ കൊച്ചുത്രേസ്യ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മാതൃവേദി കമ്മിറ്റി അംഗങ്ങളായ ആമിന, ഓമന, സ്‌നേഹപ്രഭ, ബിജി, അംഗന്‍വാടി വര്‍ക്കര്‍ സുകുമാരി, ഹെല്‍പ്പര്‍ അനിലകുമാരി എന്നിവര്‍ പ്രസംഗിച്ചു. 'കുട്ടികളുടെ പരിചരണം' എന്ന വിഷയത്തില്‍ വി.വി കനകാംബരന്‍ ക്ലാസ് എടുത്തു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍, പായസവിതരണം ദേശീയ ഗാനാലാപനം എന്നിവ നടന്നു.