Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വാഗതസംഘം രൂപീകരിച്ചു.
28/10/2017

വൈക്കം: വൈക്കത്തിന്റെ ടൂറിസം വികസത്തിലെ സുപ്രധാന ചുവട് വയ്പായ പെപ്പര്‍ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നവംബര്‍ 3ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വൈക്കത്ത് നിര്‍വ്വഹിക്കും. വൈകിട്ട് 3ന് വടക്കേനട എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനം വിജയിപ്പിക്കുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു. രൂപീകരണ യോഗത്തില്‍ സി.കെ ആശ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി സ്വാഗതം പറഞ്ഞു. ഉത്തരവാദിത്ത ടൂറിസം സംസ്ഥാന കോര്‍ഡിനേറ്റര്‍ കെ. രൂപേഷ്‌കുമാര്‍ പദ്ധതി വിശദീകരണം നടത്തി. ജില്ലാ കോര്‍ഡിനേറ്റര്‍ ഭഗത്സിംഗ് നന്ദി പറഞ്ഞു. അഡ്വ. പി.കെ ഹരികുമാര്‍, റ്റി.എന്‍ രമേശന്‍, കെ.കെ ഗണേശന്‍, എന്‍.അനില്‍ ബിശ്വാസ്, ശ്രീലതാബാലചന്ദ്രന്‍, വൈക്കം വിജയലക്ഷ്മി, ദേവാനന്ദ്, പാരീസ് ലക്ഷ്മി, പള്ളിപ്പുറം സുനില്‍, പി.ബാലചന്ദ്രന്‍, കരുണാമൂര്‍ത്തി, കെ.അജിത്ത് എക്‌സ് എം.എല്‍.എ, പി.നാരായണ്‍ എക്‌സ്.എം.എല്‍.എ എന്നിവര്‍ രക്ഷാധികാരികളായും സി.കെ ആശ എം.എല്‍.എ ചെര്‍യപേഴ്‌സണ്‍ ആയും കെ.രൂപേഷ്‌കുമാര്‍ ജനറല്‍ കണ്‍വീനര്‍ ആയും പി.സുഗതന്‍, കലാമങ്ങാട്, അഡ്വ. കെ.കെ രഞ്ജിത്ത്, എം.വൈ ജയകുമാരി, പി.ശകുന്തള, ലിജി സലഞ്ച് രാജ്, ടി.അനില്‍ കുമാര്‍, എസ്.ഇന്ദിരാദേവി, സാബു പി മണലൊടി, പി.വി ഹരിക്കുട്ടന്‍, ജമീലാ പ്രദീപ്, പി.വി മോഹനന്‍, ലൈലാ ജമാല്‍, ലതാ അശോകന്‍, കെ.അരുണന്‍, കെ.ഡി വിശ്വനാഥന്‍, കെ.ശെല്‍വരാജ്, അക്കരപ്പാടം ശശി, പോള്‍സണ്‍ ജോസഫ്, പി.ജി ബിജുകുമാര്‍, പി.ശിവദാസ്, കെ.കെ രമേശന്‍ എന്നിവര്‍ വൈസ് ചെര്‍മാന്‍മാരായും ഉള്ള 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘത്തിന്റെ ആദ്യയോഗം ഒക്‌ടോബര്‍ 31ന് വൈകിട്ട് 4ന് വൈക്കം വ്യാപാരഭവന്‍ ഹാളില്‍ നടക്കുമെന്നും എം.എല്‍.എ അറിയിച്ചു.