Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരളാ കയര്‍വര്‍ക്കേഴ്‌സ് യൂണിയന്‍ വൈക്കം താലൂക്ക് കണ്‍വെന്‍ഷന്‍ നടത്തി
28/10/2017

വൈക്കം: കേരളാ കയര്‍വര്‍ക്കേഴ്‌സ് യൂണിയന്‍ വൈക്കം താലൂക്ക് കണ്‍വെന്‍ഷന്‍ എസ്.എന്‍.റ്റി ഭവനില്‍ കൂടി. യോഗം ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറി സി.പി ബാബു ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് അനിതാകുമാരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.എന്‍.റ്റി ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്റ്റീഫന്‍ ചൂളാടത്തിനെ താലൂക്ക് സെക്രട്ടറിയായി തെരഞ്ഞെടുത്തു.കയര്‍ വ്യവസായത്തിലെ സ്ത്രീ തൊഴിലാളികളുടെ ഉന്നമനത്തിന് വേണ്ടി കെ.ആര്‍ ഗൗരിയമ്മ കയര്‍ മന്ത്രിയായിരുന്ന കാലത്ത് രൂപീകരിച്ച വനിതാ കയര്‍ സ്വാശ്രയസംഘങ്ങളുടെ നവീകരണത്തിന് വേണ്ടി സാമ്പത്തിക സഹായം നല്‍കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.