Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രദക്ഷിണം ഭക്തി നിര്‍ഭരമായി.
28/10/2017
വല്ലകം സെന്റ് മേരീസ് പള്ളിയില്‍ വിശുദ്ധ യൂദാതദേവൂസിന്റെ പെരുന്നാളിനോടനുബന്ധിച്ച് നടന്ന പ്രദക്ഷിണം

വൈക്കം: വല്ലകം സെന്റ്‌മേരീസ് പള്ളിയില്‍ വിശുദ്ധ യൂദാതദേവൂസിന്റെ പെരുന്നാളിനോടനുബന്ധിച്ച് ശനിയാഴ്ച വൈകിട്ട് നടന്ന പ്രദക്ഷിണം ഭക്തി നിര്‍ഭരമായി. വിശുദ്ധന്റെ തിരുസ്വരൂപം മുല്ലപ്പൂമാലകള്‍ കൊണ്ട് അലങ്കരിച്ചാണ് എഴുന്നള്ളിച്ചത്.വാദ്യമേളങ്ങള്‍, പട്ടുകുടകള്‍, വര്‍ണ്ണക്കൊടികള്‍ എന്നിവ ഭംഗിപകര്‍ന്നു. കുര്‍ബാനയ്ക്ക് ഫാ: ടോം താന്നിയില്‍ മുഖ്യ കാര്‍മ്മികനായി. ഫാ: ഷിജോ പ്ലാത്തോട്ടത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. തുടര്‍ന്ന് നേര്‍ച്ച വിതരണവും സ്‌നേഹവിരുന്നും നടന്നു. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവചരിത്രത്തെ ആസ്പദമാക്കി നടത്തിയ ഓട്ടന്‍ തുള്ളല്‍ ശ്രദ്ധേയമായി. വികാരി ഫാ: പീറ്റര്‍ കോയിക്കര പ്രസുദേന്തി ജെസ്‌ലിന്‍ ട്രീസ റോജി പുത്തന്‍ തറയില്‍, ട്രസ്റ്റിമാരായ സാജു പാറയില്‍, ജോയി വെളുത്തേടത്ത്, വൈസ് ചെയര്‍മാന്‍ ജോസ് സൂര്യപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.