Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുസ്മരണസമിതി യോഗം
28/10/2017

വൈക്കം: വൈക്കം വാസുദേവന്‍ നായര്‍ അനുസ്മരണസമിതി യോഗം വടക്കേമഠത്തില്‍ ചേര്‍ന്നു. അഷ്ടമിയോടനുബന്ധിച്ച് ക്ഷേത്രകലാമണ്ഡപത്തില്‍ കവിയും ഗാനരചയിതാവുമായ സുഭാഷ് ചേര്‍ത്തലയുടെ ഭക്തിഗാനങ്ങള്‍ കോര്‍ത്തിണക്കി പിന്നണി ഗായകന്‍ ദേവാനന്ദ്, ഹരികൃഷ്ണന്‍, ഗിരീഷ് വര്‍മ, അംബരീഷ് എന്നിവര്‍ നയിക്കുന്ന സംഗീതപരിപാടി നടത്തും. സുബ്രഹ്മണ്യന്‍ അമ്പാടി അധ്യക്ഷത വഹിച്ച യോഗത്തില്‍ സുഭാഷ് ചേര്‍ത്തല, പ്രദീപ് മാളവിക, പി.എന്‍ കലേഷ്, മോഹന്‍ദാസ്, പുഷ്‌കരന്‍, ബൈജു, വി.ആര്‍ ഹരിവര്‍മ, പി.എന്‍ കിഷോര്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.