Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നെല്ലുമായി പോയ ലോറി തോട്ടിലേക്കുമറിഞ്ഞു.
28/10/2017
കൂവം ചേന്തുരുത്ത് തോട്ടിലേക്ക് മറിഞ്ഞ നെല്ലുമായി പോയ ലോറി.

വൈക്കം: പാടശേഖരത്തില്‍ നിന്ന് കൊയ്‌തെടുത്ത നെല്ലുമായി പോയ ലോറി തോട്ടിലേക്കുമറിഞ്ഞു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ ഉച്ചക്ക് രണ്ടിന് കൂവം ചേന്തുരുത്ത് തോട്ടിലേക്കാണ് ലോറി മറിഞ്ഞത്. കല്ലറ മുണ്ടാര്‍ പാടശേഖരത്തില്‍നിന്ന് കൊയ്ത നെല്ലുമായി വന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. തലയാഴം ഗ്രാമപഞ്ചായത്ത് മുന്‍അംഗം സെബാസ്റ്റ്യന്റെ നാന്നൂറ് ചാക്ക് നെല്ലാണ് വെള്ളത്തില്‍ മുങ്ങിയത്. ഏകദേശം മൂന്നുലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ലോറിയുടെ തകരാറുമൂലം നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നുവെന്ന് പറയപ്പെടുന്നു. സംഭവമറിഞ്ഞ് വന്‍ജനക്കൂട്ടാണ് തടിച്ചുകൂടിയത്. എന്നാല്‍ നെല്‍ചാക്കുകള്‍ വെള്ളത്തില്‍ മുങ്ങിയത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി.