Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നേരേകടവ്-മാക്കേക്കടവ് പാലം നിര്‍മാണം ഉടന്‍ ആരംഭിക്കണം
11/01/2016

തുറവൂര്‍-പമ്പ ഹൈവേയുടെ ഭാഗമായുള്ള നേരേകടവ്-മാക്കേക്കടവ് പാലം നിര്‍മാണം ഉടന്‍ ആരംഭിക്കണംമെന്ന് ഉദയനാപുരം പടിഞ്ഞാറെമുറി എസ്.എന്‍.ഡി.പി ശാഖയിലെ ഗുരുകൃപ പുരുഷസ്വയംസഹായസംഘം വാര്‍ഷികപൊതുയോഗം ആവശ്യപ്പെട്ടു. നേരേകടവ്-മാക്കേക്കടവ് പാലത്തിന്റെ പ്രഖ്യാപനം നടന്നിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും പാലം പണിയുടെ നടപടിക്രമങ്ങള്‍ ഒച്ചിഴയുന്ന വേഗത്തിലാണ് നീങ്ങുന്നത്. നിര്‍ദ്ദിഷ്ട തുറവൂര്‍-പമ്പ റൂട്ടിലെ മറെറാരു പാലമായ തൈക്കാട്ടുശേരി-തുറവൂര്‍ പാലം പണി പൂര്‍ത്തീകരിച്ച് ഗതാഗതത്തിന് തുറന്നുകൊടുത്തുകഴിഞ്ഞു. വൈക്കം നിവാസികള്‍ക്ക് ചേര്‍ത്തല, ആലപ്പുഴ, തുറവൂര്‍, അരൂര്‍, കുമ്പളങ്ങി, മട്ടാഞ്ചേരി, ഫോര്‍ട്ട്‌കൊച്ചി തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകുന്നതിനുള്ള എളുപ്പമാര്‍ഗം കൂടിയാണിത്. ആദ്യം മുതല്‍ തന്നെ ഇഴഞ്ഞുനീങ്ങിയ നടപടിക്രമങ്ങള്‍ ഇപ്പോള്‍ ടെണ്ടര്‍ നടപടികള്‍ വരെ ആയിട്ടുണ്ട്. തുടര്‍നടപടിക്രമങ്ങള്‍ വേഗത്തിലാക്കി പാലം നിര്‍മാണം എത്രയുംവേഗം ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. എസ്.എന്‍.ഡി.പി ശാഖാ സെക്രട്ടറി രമേശന്‍ വേനാതുരുത്തില്‍ വാര്‍ഷികപൊതുയോഗം ഉദ്ഘാടനം ചെയ്തു. ജിനദേവന്‍ കരിമലേകാട് അധ്യക്ഷത വഹിച്ചു. ഗുരുധര്‍മ പ്രചാരക ഓമന കോട്ടയം മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് പവിത്രന്‍ വെള്ളാത്തുരുത്തില്‍, രതീഷ് കരിയില്‍, ബിജു കരിമലേകാട്, സജീഷ് വെള്ളാത്തുരുത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.