Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആംബുലന്‍സ് ആര്‍.ടി ഓഫീസിനുസമീപം നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റ് ഇടിച്ചുതകര്‍ത്തു.
28/10/2017
കൊച്ചുകവലയ്ക്ക് സമീപം ആംബുലന്‍സ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റ് ഇടിച്ചുതകര്‍ത്ത നിലയില്‍.

വൈക്കം: രോഗിയെ കൊണ്ടുവരുന്നതിനുവേണ്ടി പോയ ആംബുലന്‍സ് ആര്‍.ടി ഓഫീസിനുസമീപം നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റ് ഇടിച്ചുതകര്‍ത്തു. ആര്‍ക്കും പരുക്കില്ല. ഇന്നലെ ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. തലയോലപ്പറമ്പില്‍ നിന്നും രോഗിയെ കൊണ്ടുവരുന്നതിനു പോകുന്നവഴിയാണ് അപകടം. പോസ്റ്റില്‍ ഇടിച്ചയുടന്‍ വൈദ്യുതി നിലച്ചതുമൂലം ദുരന്തം ഒഴിവായി. വൈകിട്ടോടെയാണ് കൊച്ചുകവല ഭാഗത്ത് വൈദ്യുതിബന്ധം പുനഃസ്ഥാപിക്കപ്പെട്ടത്.