Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തോമസ് ചാണ്ടി മന്ത്രിസ്ഥാനവും എം.എല്‍.എ സ്ഥാനവും രാജിവക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
27/10/2017
ടി.വി പുരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയിലെ ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന ഇന്ദിരാഗാന്ധി ജന്മശദാബ്ദി ആഘോഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: സര്‍ക്കാര്‍ ഭൂമി കൈയ്യേറി റിസോര്‍ട്ട് നിര്‍മാണം നടത്തിയതുമായി ബന്ധപ്പെട്ട് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ തോമസ് ചാണ്ടി മന്ത്രിസ്ഥാനവും എം.എല്‍.എ സ്ഥാനവും രാജിവക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ടി.വി പുരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയിലെ 106, 107, 108, 109 ബൂത്തുകമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന ലൈഫ് ഭവന നിര്‍മാണ പദ്ധതിക്ക് ആവശ്യമായ ഫണ്ട് നല്‍കാതെ പഞ്ചായത്തുകള്‍ക്ക് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നത് ജനങ്ങളില്‍ നിന്ന് ശത്രുതയ്ക്ക് വഴിയൊരുക്കും. സോളാര്‍ എന്ന ഉമ്മാക്കി കാട്ടി കോണ്‍ഗ്രസിനെ തകര്‍ക്കാമെന്ന പിണറായിയുടെ വ്യാമോഹം നടക്കില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടി ഒറ്റക്കെട്ടായി സരിത കേസിനെ രാഷ്ട്രീയമായി നേരിടുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ചെമ്മനത്തുകര നടുച്ചിറ ജോര്‍ജ്ജ് വര്‍ഗീസിന്റെ വസതിയില്‍ ചടങ്ങില്‍ കോണ്‍ഗ്രസ് ഓഫീസ് നിര്‍മ്മാണത്തിന് വാര്യത്തുവീട്ടില്‍ രാധാകൃഷ്ണന്‍ നായര്‍-രാധാമണി ദമ്പതികള്‍ നല്‍കുന്ന രണ്ടുസെന്റ് സ്ഥലത്തിന്റെ ആധാരം രമേശ് ചെന്നിത്തലയ്ക്ക് കൈമാറി. ബൂത്ത് പ്രസിഡന്റ് കെ.പി ജിനീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.പി.സി.സി എക്‌സി. അംഗം മോഹന്‍ ഡി.ബാബു മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ്, എക്‌സി. അംഗങ്ങളായ അഡ്വ. വി.വി സത്യന്‍, അഡ്വ. എ.സനീഷ് കുമാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി.എന്‍ ബാബു, പി.വി പ്രസാദ്, അബ്ദുല്‍ സലാം റാവുത്തര്‍, ട്രഷറര്‍ ജയ്‌ജോണ്‍ പേരയില്‍, പഞ്ചായത്ത് പ്രസിഡന്റ് ടി.അനില്‍കുമാര്‍, പി.ജെ ജോണ്‍, ബി.അനില്‍കുമാര്‍, എസ്.സാനു, ആര്‍.അനീഷ്, സോണി സണ്ണി, വി.ബിന്‍സ്, പി.ഡി.ജോര്‍ജ്ജ്, ജെല്‍ജി വര്‍ഗീസ്, ബീന മോഹനന്‍, ജോസഫ് വെള്ളാപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു. കുടുംബസംഗമം, ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് ദാനം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ആദരിക്കല്‍, വൃക്ഷതൈ നടീല്‍, മാധ്യമരംഗത്തെയും പത്രവിതരണ പ്രദേശികരംഗത്തെയും മുതിര്‍ന്നവരെ ആദരിക്കല്‍ എന്നിവ ആഘോഷപരിപാടികളുടെ ഭാഗമായി നടന്നു.