Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അരി വിതരണം നിലച്ചു
27/10/2017


വൈക്കം: താലൂക്കിലെ മാവേലി സ്റ്റോറുകളിലും, സിവില്‍ സപ്ലൈസിന്റെ വില്‍പന ശാലകളിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി അരി വിതരണം നിലച്ചിരിക്കുകയാണ്. സിവില്‍ സപ്ലൈസ് അധികൃതരോട് അന്വേഷിച്ചപ്പോള്‍ ഇനി എന്ന് അരിവിതരണം ആരംഭിക്കുമെന്ന് അവര്‍ക്ക് പറയാന്‍ കഴിയില്ലായെന്ന മറുപടിയാണ് നല്‍കിയത്. അടിയന്തിരമായി അരിയും മറ്റു നിത്യോപയോഗ സാധനങ്ങളും മുന്‍കാലങ്ങളിലെപ്പോലെ പുനരാരംഭിക്കണമെന്ന് ജനതാദള്‍ (യു) നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ലിന്‍ജ്ജു ഷിബു അദ്ധ്യക്ഷതകൂടിയ യോഗത്തില്‍ വത്സമ്മ ജേക്കബ്ബ്, സൗമിനി പ്രകാശന്‍, റോസിലിന്‍, ആര്‍.മോഹന്‍ദാസ്, അജിത് മുതുകുന്നേല്‍, ജനതാദള്‍ ജനറല്‍ സെക്രട്ടറി ഷീബ മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.