Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ഷകരുടെ അറിവില്ലായ്മയെ സ്വകാര്യമില്ലുകാര്‍ ചൂഷണം ചെയ്യുന്നു
27/10/2017

വൈക്കം: നെല്‍കര്‍ഷകര്‍ സിവില്‍ സപ്ലൈസ് ഓണ്‍ലൈനില്‍ ആണ് നെല്ല് സംഭരണ രജിസ്‌ട്രേഷന്‍ നടത്തുന്നത്. 17% വരെ പൂപ്പലും പൊടിയും കരടും അനുവദനീയമെന്ന് ഈ ഫോറത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഭൂരിഭാഗം കര്‍ഷകരും ഇക്കാര്യത്തില്‍ ശരിയായ അറിവില്ലാത്തവരാണ്. ഈ അറിവില്ലായ്മയെ സ്വകാര്യമില്ലുകാര്‍ ചൂഷണം ചെയ്യുകയാണ്. തലയാഴം പാടശേഖരങ്ങളിലെ നെല്ലുസംഭരണത്തില്‍ 14 കിലോ നെല്ല് ഒരു ക്വിന്റലില്‍ നിന്നും കിഴിവ് ചെയ്യുന്ന തരത്തില്‍ കാര്യങ്ങള്‍ എത്തിനില്ക്കുകയാണ്. വെച്ചൂരിലെ ചില പാടശേഖരങ്ങളിലും ഇതുപോലെ വിലപേശല്‍ നടക്കുന്നുണ്ട്. കര്‍ഷകരെ ചൂഷണം ചെയ്യുന്ന സിവില്‍ സപ്ലൈസിന്റെ ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം കര്‍ഷകര്‍ക്കിടയിലുണ്ട്. ഈ ചൂഷണത്തിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സിവില്‍ സപ്ലൈസും, കൃഷിവകുപ്പും തയ്യാറാകണമെന്ന് കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.ഐ ജയകുമാര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.