Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുട്ടക്കോഴികളെ വിതരണം ചെയ്തു.
27/10/2017

വൈക്കം: മൃഗസംരക്ഷണ വകുപ്പിന്റെയും തലയാഴം ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പള്ളിയാട് ശ്രീനാരായണ യൂ പി സ്‌കൂളിലെ കുട്ടികള്‍ക്ക് മുട്ടക്കോഴികളെ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം എം എല്‍ എ സി കെ ആശ ഉദ്ഘാടനം ചെയ്തു. തലയാഴം മൃഗാശുപത്രിയിലെ വെറ്റിനറി ഓഫീസര്‍ ഡോ. ഒ റ്റി തങ്കച്ചന്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സ്‌കൂളിലെ 90 കുട്ടികള്‍ക്ക് മുട്ടക്കോഴിയും തീറ്റയും മരുന്നും നല്‍കി. അതോടൊപ്പം പഞ്ചായത്തിലെ പട്ടികജാതി വനിതകള്‍ക്ക് 10 മുട്ടക്കോഴികളെ വീതം നല്‍കുകയും ചെയ്തു. പഞ്ചായത്ത് മെമ്പര്‍മാരായ സന്ധ്യാ അനീഷ്, ചിഞ്ചു സുനീഷ്, ടാനിയ ഓമനക്കുട്ടന്‍, സ്‌കൂള്‍ മാനേജര്‍ പ്രസന്നന്‍ കളപ്പുരയ്ക്കല്‍, പി റ്റി എ പ്രസിഡന്റ് വിമലന്‍, മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരായ വി കെ വിപിനന്‍, ജയകുമാര്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് റ്റി ലീന, സുഖലാല്‍, നിജു, പി പ്രദീപ്, റ്റി റ്റി ബൈജു എന്നിവര്‍ സംസാരിച്ചു.