Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.ജെ.യൂ വൈക്കം മേഖലാ ക്യാമ്പ് നടത്തി
26/10/2017

വൈക്കം: മാധ്യമ സ്വാതന്ത്ര്യത്തിനും ജനാധിപത്യസംരക്ഷണത്തിനും എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന വ്യാപകമായി കേരളാ ജേര്‍ണലിസ്റ്റ് യൂണിയന്‍ സംഘടിപ്പിക്കുന്ന വാഹന ജാഥയുടെ ഭാഗമായി കോട്ടയം ജില്ലയില്‍ നവംബര്‍ 24, 25 തീയതികളില്‍ നടത്തുന്ന ജാഥയ്ക്ക് ഉജ്ജ്വല സ്വീകരണം നല്‍കുന്നതിന് കെ.ജെ.യൂ വൈക്കം മേഖലാ ക്യാമ്പ് തീരുമാനിച്ചു. കടുത്തുരുത്തി മാംഗോ മെഡോസില്‍ ചേര്‍ന്ന ക്യാമ്പ് മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ രാജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി സുനില്‍,കെ.ജെ.യു സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ആഷിക് മണിയംകുളം, ഷൈജു തെക്കുംചേരി, കെ.ജെ.യൂ ജില്ലാ പ്രസിഡന്റ് പി.ബി തമ്പി, സെക്രട്ടറി മനാഫ്, പി.സി രാജേഷ്, എസ.്ദയാല്‍, രാജു കുടിലില്‍, ജോസി തുമ്പാനത്ത് എന്നിവര്‍ പ്രസംഗിച്ചു. കെ.ജെ.യൂ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. അനില്‍ ബിശ്വാസ്, എന്‍.കെ കുര്യന്‍, ബിജു പുളിക്കന്‍ എന്നിവരെ ആദരിച്ചു. പല്ലിശ്ശേരി ക്ലാസ്സെടുത്തു. ജില്ലാ ട്രഷറര്‍ പി.ജോണ്‍സണ്‍ അദ്ധ്യക്ഷത വഹിച്ചു.