Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ട്രോഫികളും, സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു
26/10/2017
നഗരസഭ കേരളോത്സവത്തില്‍ മത്സര വിജയികള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീകുമാരന്‍ നായര്‍ വിതരണം ചെയ്യുന്നു.

വൈക്കം: നഗരസഭയുടെ കേരളോത്സവത്തില്‍ വിവിധ വിഭാഗങ്ങളില്‍ മത്സരിച്ച വിജയികള്‍ക്ക് ട്രോഫികളും, സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സത്യാഗ്രഹ സ്മാരക ഹാളില്‍ നടന്ന സമാപന സമ്മേളനം ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരദേവി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മ്മല ഗോപി അധ്യക്ഷത വഹിച്ചു. സമ്മാനങ്ങളും ട്രോഫികളും വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജി. ശ്രീകുമാരന്‍ നായര്‍ വിതരണം ചെയ്തു. ഗായകന്‍ വി.ദേവാനന്ദ്, ഡി.രഞ്ജിത് കുമാര്‍, പി.ശശിധരന്‍, എ.സി മണിയമ്മ, എന്‍.അനില്‍ ബിശ്വാസ്, ആര്‍.സന്തോഷ്, പി.എന്‍ കിഷോര്‍ കുമാര്‍, സുമ കുസുമന്‍, ഷേര്‍ളി ജയപ്രകാശ്, ബിജിനി പ്രകാശന്‍, സൗദാമിനി, സിന്ധു സജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.