Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രകടനമികവ് തെളിയിച്ച പ്രവൃത്തിപരിചയമേള
14/11/2015
കള്ളനെ കുരുക്കാന്‍ ബള്‍ബിള്‍ കെണിയൊരുക്കി മൂന്നാം ക്ലാസുകാരന്‍ അലന്‍
വിദ്യാര്‍ത്ഥികളുടെ പ്രകടനമികവില്‍ ഏവരെയും അതിശയിപ്പിക്കുന്ന കാഴ്ചകളാണ് മൂന്ന് ദിവസമായി വൈക്കത്ത് നടന്ന കോട്ടയം റവന്യു ജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര-ഐ.ടി പ്രവൃത്തിപരിചയമേളകളില്‍ അരങ്ങേറിയത്. ആശ്രമം സ്‌ക്കൂള്‍, സെന്റ് ലിററില്‍ തെരേസാസ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍, ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ അരങ്ങേറിയത്. എല്‍.പി, യു.പി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്ററി എന്നി വിഭാഗങ്ങളിലായി ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ മേളയില്‍ പങ്കെടുത്തു. ജില്ലയിലെ 13 ഉപജില്ലകളിലെ വിദ്യാര്‍ത്ഥികളാണ് മത്സരത്തിന് എത്തിയത്. മൂന്നാം ക്ലാസുകാരന്റെ വിരുതില്‍ കള്ളനെ കുരുക്കാന്‍ വൈദ്യുതി കൊണ്ട് ബള്‍ബില്‍ കെണിയൊരുക്കുന്ന വിദ്യ ആരെയും അതിശയിപ്പിച്ചു. സന്ധ്യ മയങ്ങിയാല്‍ അപരിചിതര്‍ വീട്ടിലെത്തിയാല്‍ വയറിലെ സ്പര്‍ശനം കൊണ്ട് ബള്‍ബ് മിന്നിത്തെളിയുമെന്ന് മൂന്നാം ക്ലാസുകാരന്‍ അലന്‍ കുര്യന്‍ സാക്ഷ്യപ്പെടുത്തുന്നു. ആര്‍പ്പൂക്കര മണിയാപറമ്പ് എസ്.എന്‍.ഡി.പി എല്‍.പി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിയാണ് അലന്‍. ഇലക്ട്രിക് മേഖലയില്‍ പണിയെടുക്കുന്ന പിതാവ് കുര്യനില്‍ നിന്നാണ് അലന്‍ ഇലക്ട്രിക് പണികള്‍ കരസ്ഥമാക്കിയത്.