Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊടിമര ജാഥയ്ക്ക് സ്വീകരണം നല്‍കി.
26/10/2017
എം.ജി.ഒ അസോസിയേഷന്‍ സംസ്ഥാന സമ്മേളനനഗറിലേക്കുള്ള കൊടിമരജാഥയ്ക്ക് വൈക്കത്ത് നല്‍കിയ സ്വീകരണ സമ്മേളനം ട്രഷറര്‍ ഇ.എന്‍ ഹര്‍ഷകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ആലപ്പുഴയില്‍ നടക്കുന്ന എം.ജി.ഒ അസോസിയേഷന്‍ സംസ്ഥാന സമ്മേളന നഗറില്‍ സ്ഥാപിക്കാന്‍ കൊണ്ടുപോകുന്ന കൊടിമര ജാഥയ്ക്ക് വൈക്കത്ത് എം.ജി.ഒ അസോസിയേഷന്‍ ബ്രാഞ്ച് കമ്മറ്റി സ്വീകരണം നല്‍കി. കച്ചേരിക്കവലയില്‍ നടന്ന സ്വീകരണ സമ്മേളനം അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ ഇ.എന്‍ ഹര്‍ഷകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അംബില്‍ പി. പ്രകാശ് അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റന്‍ ചവറ ജയകുമാര്‍ വൈസ് ക്യാപ്റ്റന്‍ എ.എം ജാഫിര്‍ഖാന്‍, മാനേജര്‍ അരുമാനൂര്‍ മനോജ്, എ.ഹനീഫ, റോജന്‍ മാത്യു, സതീഷ് ജോര്‍ജ്ജ്, ജോസഫ് സുരേഷ്, കെ.വി ബിജു, കെ.കെ രാജേന്ദ്രന്‍, എം.രഘു, അശോകന്‍, റോബി ജെ.ജേക്കബ്, എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.