Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യോഗം ചേര്‍ന്നു
26/10/2017

വൈക്കം: വൈക്കം താലൂക്കോഫീസിന്റെ കീഴില്‍ നവംബര്‍ 18ന് നടത്തുന്ന പരാതി പരിഹാര അദാലത്തുമായി ബന്ധപ്പെട്ട് എല്ലാ വകുപ്പ് മേധാവികളുടെയും യോഗം താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. കോട്ടയം ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ വി രാജദാസ് അദ്ധ്യക്ഷത വഹിച്ചു. വീടും സ്ഥലവും ലഭിക്കുന്നതിനുള്ള അപേക്ഷകള്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട അപേക്ഷകള്‍, റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ ഒഴികെയുള്ള അപേക്ഷകളാണ് അദാലത്തില്‍ പരിഗണിക്കുന്നത്. നവംബര്‍ 4 വരെ അപേക്ഷകള്‍ താലൂക്കോഫീസിലും എല്ലാ വില്ലേജ് ഓഫീസുകളിലും സ്വീകരിക്കുന്നതാണെന്ന് തഹസില്‍ദാര്‍ കെ എസ് സുജാത അറിയിച്ചു.