Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുള്ളി സന്ധ്യാവേല എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രം
26/10/2017
അഷ്ടമി ഉത്സവത്തിന്റെ മുന്നോടിയായി വൈക്കം മഹാദേവ ക്ഷേത്രത്തില്‍ നടന്ന പുള്ളി സന്ധ്യാവേല എഴുന്നള്ളിപ്പ്.

വൈക്കം: വിശ്വാസികളുടെ മനം നിറച്ചു നടന്ന പുള്ളി സന്ധ്യാവേല എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി. വൈക്കത്തഷ്ടമിയുടെ പ്രാരംഭചടങ്ങുകളുടെ ഭാഗമായാണ് സന്ധ്യാവേല എഴുന്നള്ളിപ്പ് നടക്കുന്നത്. അഷ്ടമി ഉത്സവത്തിന് മുന്‍പ് നടക്കുന്ന പ്രധാന ചടങ്ങാണിത്. പുള്ളി സന്ധ്യാവേല, മുഖ സന്ധ്യാവേല, സമൂഹ സന്ധ്യാവേല എന്നിവയാണ് അഷ്ടമിയുടെ ആരവം മുഴക്കി നടക്കുന്ന ചടങ്ങുകള്‍. ഇന്നലെ നടന്നത് പുള്ളി സന്ധ്യാവേലയാണ്. ദേവസ്വം ഭാരവാഹികളും ഭക്തജനങ്ങളും ഉത്സവത്തിന്റെ മുന്നോടിയായി ഭഗവാനെ വന്ദിക്കുന്ന ചടങ്ങാണിത്. പുള്ളിസന്ധ്യാവേലയ്ക്കു പിന്നില്‍ ഒരു ഐതീഹ്യമുണ്ട്. തിരുവിതാംകൂര്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് ചേര്‍ത്തല, ആലപ്പുഴ തുടങ്ങിയ പ്രദേശങ്ങള്‍ യുദ്ധം ചെയ്തു പിടിച്ചടക്കിയപ്പോള്‍ യുദ്ധത്തില്‍ മരിച്ച അവകാശികളില്ലാത്ത പടയാളികളുടെ കുടിശ്ശിക ശമ്പളത്തിന്റെ പലിശ കൊണ്ട് എല്ലാ വര്‍ഷവും ഒന്നിടവിട്ട് നാലു ദിവസം നടത്തുന്ന സന്ധ്യാവേലയാണ് പുള്ളി സന്ധ്യാവേല. ഇപ്പോള്‍ ഇത് ദേവസ്വം ബോര്‍ഡാണ് നടത്തുന്നത്. അടുത്ത പുള്ളി സന്ധ്യാവേല എഴുന്നള്ളിപ്പ് നാളെയും തുടര്‍ന്ന് 29നും, 31നും നടക്കും.