Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമം നടത്തി
26/10/2017

വൈക്കം: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ചെമ്പ് യൂണിറ്റ് കുടുംബസംഗമം ബ്രഹ്മമംഗലം എന്‍.എസ്.എസ് കരയോഗം ഓഡിറ്റോറിയത്തില്‍ നടന്നു. കവി മണര്‍കാട് ശശികുമാര്‍ സംഗമം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എന്‍.ചന്ദ്രഹാസന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ ഗോപി മുഖ്യപ്രഭാഷണം നടത്തി. മുതിര്‍ന്ന പെന്‍ഷന്‍കാരെ ചടങ്ങില്‍ ആദരിച്ചു. സി.കെ രാമാനുജന്‍, കെ.സി കുമാരന്‍, മോളി വില്‍സണ്‍, പി.എ അബ്ദുല്‍ അസീസ്, ടി.ആര്‍ രവീന്ദ്രന്‍, കെ.പപ്പന്‍, ആര്‍.മണിയന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ. ശ്രീനാഥ് ജി.നായര്‍ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. സാംസ്‌കാരിക സമ്മേളനം യൂണിയന്‍ ബ്ലോക്ക് പ്രസിഡന്റ് കെ.സി കുമാരന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് എം.എന്‍ അരവിന്ദന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ആമ്പല്ലൂര്‍ സാംസ്‌കാരികവേദി കണ്‍വീനര്‍ പ്രൊഫ. പി.എന്‍ വിഷ്ണുരാതന്‍ മുഖ്യപ്രഭാഷണം നടത്തി. പി.വി ഉണ്ണികൃഷ്ണന്‍, പി.ജി രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.