Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹയര്‍ സെക്കന്ററി വിഭാഗം കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം നടത്തി
25/10/2017
വെച്ചൂര്‍ എന്‍.എസ്.എസ് സ്‌കൂളില്‍ നിര്‍മ്മിച്ച ഹയര്‍ സെക്കന്ററി വിഭാഗം കെട്ടിട സമുച്ചയം എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ഡോ: സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വെച്ചൂര്‍ എന്‍.എസ്.എസ് സ്‌കൂളില്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റി ഒരുകോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഹയര്‍ സെക്കന്ററി വിഭാഗം കെട്ടിട സമുച്ചയം എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ഡോ: സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച് രാജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, ജില്ലാപഞ്ചായത്ത് മെമ്പര്‍മാരായ പി.സുഗതന്‍, കെ.കെ രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മായ ഷാജി, ഫാ: ഫിലിപ്പ് വാഴപ്പറമ്പില്‍, അജയകുമാര്‍, എന്‍.എസ്.എസ് സ്‌കൂള്‍സ് മാനേജര്‍ ഡോ: ജഗദീഷ് ചന്ദ്രന്‍, എഞ്ചീനിയറിംഗ് സെക്രട്ടറി ബീന, പി.റ്റി.എ പ്രസിഡന്റ് പി.ഡി സുരേഷ്‌കുമാര്‍, പ്രധാന അധ്യാപിക എ.അംബിക, എന്‍.എസ്.എസ് നേതാക്കളായ എസ്.മധു, കെ.വി വേണുഗോപാല്‍, ബി.ഗോപാലകൃഷ്ണന്‍, എം.ഗോപാലകൃഷ്ണന്‍, പി.കൃഷ്ണന്‍കുട്ടി നായര്‍, വെച്ചൂര്‍ വേലായുധന്‍ നായര്‍, ഡി. നാരായണന്‍ നായര്‍, പി.എന്‍ രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.