Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇന്ത്യ കണ്ട ഏറ്റവും വലിയപോക്കറ്റടിക്കാരനാണ് നരേന്ദ്രമോഡിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
25/10/2017
തലയോലപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയിലെ ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മിഠായികുന്നത്ത് നടന്ന ഇന്ദിരാഗാന്ധി ജന്മശതാബ്ദി കുടുംബസംഗമം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: ഇന്ത്യ കണ്ട ഏറ്റവും വലിയപോക്കറ്റടിക്കാരനാണ് നരേന്ദ്രമോഡിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തലയോലപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയിലെ 89, 91, 92, 93 ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന ഇന്ദിരാഗാന്ധി ജന്മശതാബ്ദി കുടുംബസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്ലാം ശരിയാക്കാമെന്നു പറഞ്ഞ് അധികാരത്തിലേറിയ ഇടതു സര്‍ക്കാര്‍ ജനങ്ങളെ ശരിയാക്കുന്നതല്ലാതെ മറ്റൊന്നും ശരിയാക്കുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ താജ്മഹലിന്റെയും സംസ്ഥാന സര്‍ക്കാര്‍ സോളാറിന്റെ പേരിലും നടത്തുന്ന ആരോപണങ്ങള്‍ വിലകയറ്റംകൊണ്ട് പൊറുതിമുട്ടിയ ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടുന്നതിനുവേണ്ടിയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. മിഠായികുന്നം എ.കെ സോമന്‍ നഗറില്‍ നടന്ന പരിപാടിയില്‍ പ്രിയദര്‍ശിനി സേവന ശ്രേഷ്ഠ പുരസ്‌കാര സമര്‍പ്പണവും, എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍, വിവിധ തലങ്ങളില്‍ കഴിവുതെളിയിച്ചവര്‍ എന്നിവരെ ആദരിക്കും നടത്തി. കെ.എസ് രവി അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍, ഫിലിപ്പ് ജോസഫ്, എന്‍.എം താഹ, അഡ്വ. വി.വി സത്യന്‍, അഡ്വ. എ.സനീഷ് കുമാര്‍, അഡ്വ. പി.പി സിബിച്ചന്‍, അക്കരപ്പാടം ശശി, പി.വി പ്രസാദ്, വി.ടി ജയിംസ്, കെ.ഡി ദേവരാജന്‍, പി.കെ ജയപ്രകാശ്, വിജയമ്മ ബാബു, കെ.വി കരുണാകരന്‍, ശശിധരന്‍ വാളവേലില്‍, പി.എം മക്കാര്‍, വി.കെ പത്മനാഭന്‍, എം.എ റഹിം, പി.കെ. ദിനേശന്‍ എന്നിവര്‍ പ്രസംഗിച്ചു.