Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാഞ്ഞിരമററം പള്ളിയിലെ ശൈഖ് ഫരീദുദ്ദീന്‍ ദര്‍ഗാശരീഫിലെ കൊടികുത്ത് ചന്ദനക്കുടം ഉറൂസിന് തുടക്കമായി.
11/01/2016

കാഞ്ഞിരമററം പള്ളിയിലെ ശൈഖ് ഫരീദുദ്ദീന്‍ ദര്‍ഗാശരീഫിലെ കൊടികുത്ത് ചന്ദനക്കുടം ഉറൂസിന് തുടക്കമായി. ഇന്നലെ നടന്ന ഖുര്‍ആന്‍ പാരായണമത്സരം കേരള യൂണിവേഴ്‌സിററി അറബിക് വിഭാഗം മുന്‍മേധാവി ഡോ. എ.നിസാറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പള്ളി എക്‌സി. ഓഫീസര്‍ വി.പി അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഇന്ന് വൈകുന്നേരം ഏഴിന് ദഫ് സംഗമം, രാത്രി ഒന്‍പതിന് സൈനുല്‍ ആബിദ് ഹുദവി ചേകന്നൂരിന്റെ മതപ്രഭാഷണം എന്നിവ നടക്കും. സ്‌കീം മെമ്പര്‍ ജബ്ബാര്‍ കരേടത്ത് അധ്യക്ഷത വഹിക്കും. ഹുസൈന്‍ ദാരിമി, എം.എ നിസാര്‍ മേലോത്ത്, കെ.എം അബ്ദുല്‍കരീം, കെ.എം സിദ്ധീക്ക്, പി.എം പരീത് എന്നിവര്‍ പ്രസംഗിക്കും. നാളെ വൈകുന്നേരം ഏഴിന് മദ്രസ വിദ്യാര്‍ത്ഥികള്‍ ഇസ്‌ലാമിക കലാപരിപാടികള്‍ അവതരിപ്പിക്കും. രാത്രി ഒന്‍പതിന് ഷുഹൈബ് ഹുദവി വല്ലപ്പുഴ പ്രഭാഷണം നടത്തും. സ്‌കീം മെമ്പര്‍ അജ്മല്‍ വാലുമ്മേല്‍ അധ്യക്ഷത വഹിക്കും. മുഹമ്മദ് ഷെഫീഖ്, കെ.എ റഫീക്ക്, അഷ്‌റഫ് തുരുത്തിക്കാട്ടില്‍, എം.സിദ്ധീക്ക്, കെ.പി സുലൈമാന്‍, ഇ.എം ബഷീര്‍ എന്നിവര്‍ പ്രസംഗിക്കും. 13ന് വൈകുന്നേരം ഏഴിന് നടക്കുന്ന മതസൗഹാര്‍ദ്ദ സമ്മേളനം കേരള ഹൈക്കോടതി ജഡ്ജി സി.കെ അബ്ദുല്‍ റഹിം ഉദ്ഘാടനം ചെയ്യും. കാഞ്ഞിരമററം പള്ളി മാനേജര്‍ അഡ്വ. ഇ.എസ്.എം ബഷീര്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ് കാരുണ്യപദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ശബരിമല ലോയേഴ്‌സ് സെന്റര്‍ പ്രസിഡന്റ് അഡ്വ. എസ്.സുഭാഷ്ചന്ദ്, ഡോ. കുര്യാക്കോസ് മാര്‍ തയോഫിലോസ് മെത്രാപ്പോലീത്ത, കാഞ്ഞിരമററം പള്ളി ചീഫ് ഇമാം സെയ്ത് അലവി മിസ്ബാഹി എന്നിവര്‍ പ്രഭാഷണം നടത്തും. ജോസ് കെ.മാണി എം.പി അവാര്‍ഡ് വിതരണം നടത്തും. പ്രമുഖ വ്യക്തികളെ ആദരിക്കല്‍ വി.പി സജീന്ദ്രന്‍ എം.എല്‍.എയും കൊടികുത്ത് സപ്ലിമെന്റ് പ്രകാശനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബി.എ അബ്ദുല്‍ മുത്തലിബും നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം എ.പി സുഭാഷ്, പി.കെ മനോജ്കുമാര്‍, ബിജു തോമസ്, അബ്ദുല്‍ ലത്തീഫ് ദാരിമി, അഡ്വ. റഷീദ് കാലായില്‍, ടി.എ നൗഷാദ് തുരുത്തിയില്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് ബുര്‍ദ മജ്‌ലിസ്, 12ന് ദുആ സമ്മേളനം എന്നിവ നടക്കും. 14ന് ഉച്ചക്ക് ഒന്നിന് താഴത്തെ പള്ളിയിലും, 1.30ന് മലേപ്പള്ളിയിലും കൊടികയററല്‍, രാത്രി 11ന് ചന്ദനക്കുടം എന്നിവയാണ് പരിപാടികള്‍.