Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മത്സ്യതൊഴിലാളികള്‍ക്ക് ഉണ്ടാകുന്ന ആശങ്ക പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കണം
24/10/2017

വൈക്കം: പൂത്തോട്ട, മുറിഞ്ഞപുഴ, ഇത്തിപ്പുഴ എന്നീ ഭാഗങ്ങളില്‍ നദികള്‍ക്ക് കുറുകെ സ്പില്‍വേ നിര്‍മ്മിക്കുന്നതുമൂലം മത്സ്യതൊഴിലാളികള്‍ക്ക് ഉണ്ടാകുന്ന ആശങ്ക പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കണമെന്നും സമഗ്രവും ശാസ്ത്രീയവുമായ പഠനം നടത്താന്‍ തയ്യാറാകണമെന്നും മൂവാറ്റുപുഴയാറിലെ അനിയന്ത്രിതമായ ജലചൂഷണം അവസാനിപ്പിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ബന്ധപ്പെട്ട അധികാരികളോട് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ കോട്ടയം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. കൂടാതെ വേമ്പനാട്ടു കായലിലെ പോളപായല്‍ നീക്കം ചെയ്യണമെന്നും അതിഭയാനകവും ആശങ്ക ഉളവാക്കുന്നതുമായ കായല്‍ മലിനീകരണം തടയുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഇവയ്ക്ക് പരിഹാരമെന്നവണ്ണം തണ്ണീര്‍മുക്കം ബണ്ട് പരീക്ഷണാടിസ്ഥാനത്തില്‍ ഒരു വര്‍ഷക്കാലം തുറന്നിട്ട് പ്രകൃതിയുടെ സ്വാഭാവികമായ നീരൊഴുക്ക് നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ലോക മത്സ്യത്തൊഴിലാളി ദിനമായ നവംബര്‍ 21ന് കേരളത്തിലെ മൂന്ന് മത്സ്യതൊഴിലാളി കേന്ദ്രങ്ങളായ കൊല്ലം, ഇടക്കൊച്ചി, ചാവക്കാട് എന്നീ കേന്ദ്രങ്ങളില്‍ മത്സ്യതൊഴിലാളി ഫെഡറേഷന്റെ (എ ഐ ടി യൂ സി) നേതൃത്വത്തില്‍ നടക്കുന്ന സംഗമത്തില്‍ കോട്ടയം ജില്ലയില്‍ നിന്നും അഞ്ഞൂറ് പേരെ പങ്കെടുപ്പിക്കുവാന്‍ ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു. കെ എസ് രത്‌നാകരന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി റ്റി രഘുവരന്‍, ജില്ലാ സെക്രട്ടറി ഡി ബാബു, റ്റി സി പുഷ്പരാജന്‍, പി കെ രവീന്ദ്രന്‍, എ സോമന്‍ എന്നിവര്‍ സംസാരിച്ചു.