Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌പെഷ്യല്‍ ടൂറിസം ഗ്രാമസഭ ചേരും
24/10/2017

വൈക്കം: ഉത്തരവാദിത്ത ടൂറിസം പദ്ധതിയില്‍ വൈക്കത്തേയും ഉള്‍പ്പെടുത്തിയിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ഉത്തരവാദിത്തമിഷന്റെയും ഉദയനാപുരം ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ന് (25ന്) രാവിലെ 10.30ന് പഞ്ചായത്ത് ഹാളില്‍ വെച്ച് സ്‌പെഷ്യല്‍ ടൂറിസം ഗ്രാമസഭ ചേരുന്നു. വൈക്കം എം എല്‍ എ സി കെ ആശ ഗ്രാമസഭ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി അദ്ധ്യക്ഷത വഹിക്കും. ഉത്തരവാദിത്ത ടൂറിസം സംസ്ഥാന കോ-ഓഡിനേറ്റര്‍ രൂപേഷ്‌കുമാര്‍ വിഷയാവതരണം നടത്തും. വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ടൂറിസം രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ടൂറിസവുമായി ബന്ധപ്പെട്ട് താല്‍പ്പര്യമുള്ളവര്‍ ഗ്രാമസഭയില്‍ പങ്കെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.