Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെപ്പര്‍ ടൂറിസം പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം നവംബര്‍ 3ന്
24/10/2017

വൈക്കം: വൈക്കത്തിന്റെ ടൂറിസം വികസനത്തില്‍ സുപ്രധാന കാല്‍വെയ്പ്പായ പെപ്പര്‍ ടൂറിസം പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം നവംബര്‍ 3ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വൈക്കത്ത് നിര്‍വ്വഹിക്കും. ഇന്ത്യയിലാദ്യമായി നടപ്പാക്കുന്ന പങ്കാളിത്ത ടൂറിസം വികസന പദ്ധതിയാണ് പെപ്പര്‍ (പീപ്പിള്‍സ് പാര്‍ട്ടിസിപ്പേഷന്‍ ഫോര്‍ പാര്‍ട്ടിസിപ്പേറ്ററി പ്ലാനിംഗ് ആന്റ് എംപവര്‍മെന്റ് ത്രൂ റെസ്‌പോണ്‍സിബിള്‍ ടൂറിസം). സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ വൈക്കം നിയോജകമണ്ഡലത്തില്‍ നടപ്പാക്കപ്പെടുന്ന പ്രസ്തുത പദ്ധതി ലോകടൂറിസം സംഘടന യൂ എന്‍ ഡബ്ല്യൂ ടി ഓയുടെ പിന്തുണയോടെയാണ് നടപ്പാക്കുക. വൈക്കം നഗരസഭ, തലയാഴം, വെച്ചൂര്‍, കല്ലറ, മറവന്‍തുരുത്ത്, ചെമ്പ്, ഉദയനാപുരം, ടി വി പുരം എന്നിവിടങ്ങളില്‍ ഒന്നാംഘട്ടത്തിലും തലയോലപ്പറമ്പ്, വെള്ളൂര്‍ പഞ്ചായത്തുകളില്‍ രണ്ടാംഘട്ടത്തിലും പദ്ധതി നടപ്പാക്കും. 2019 ഡിസംബറില്‍ പൂര്‍ത്തിയാകുന്ന പദ്ധതിയുടെ ഉദ്ഘാടനം വിജയിപ്പിക്കുന്നതിനായുള്ള ഒരു സ്വാഗതസംഘം രൂപീകരണയോഗം 27ന് ഉച്ചയ്ക്ക് 2ന് വൈക്കം വ്യാപാരഭവന്‍ ഹാളില്‍ ചേരുമെന്ന് എം എല്‍ എ സി കെ ആശ അറിയിച്ചു.