സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് രൂപീകരിച്ചു.
24/10/2017
വൈക്കം ഗവണ്മെന്റ് ബോയ്സ് ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ രൂപീകരിച്ച സ്റ്റുഡന്റ്സ് പോലീസ് കേഡറ്റിന്റെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിക്കുന്നു.
വൈക്കം: ഗവണ്മെന്റ് ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് രൂപീകരിച്ചു. സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ എസ്.ഇന്ദിരാദേവി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡി.വൈ.എസ്.പി കെ.സുഭാഷ് മുഖ്യ പ്രഭാഷണം നടത്തി. എസ്.പി.സി ഓഫീസര്‍ അശോക് കുമാര്‍ പദ്ധതി വിശദീകരിച്ചു. ഹെഡ്മിസ്ട്രസ് പ്രീത രാമചന്ദ്രന്, വാര്‍ഡ് കൗണ്‍സിലര്‍ അംബരീഷ് ജി.വാസു, പി.ഡി സുരേഷ് കുമാര്‍, എസ്.സാനു, ടി.കെ മിനി, എം.ഷാഹില്‍, എന്‍.വി സരസിജന്‍, എ.ടി ഷാജി, ഹരിശങ്കര്‍, മനോജ് കുമാര്‍, കെ.ശശികല എന്നിവര്‍ പ്രസംഗിച്ചു.