Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംവാദം സംഘടിപ്പിച്ചു.
24/10/2017
സംസ്‌കാര തലയോലപ്പറമ്പിന്റെ ആഭിമുഖ്യത്തില്‍ വയലാര്‍ ദേവരാജന്‍ 'സംഗീതസപര്യയുടെ അറുപതാണ്ട്' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംവാദത്തില്‍ സാംജി ടി.വി പുരം വിഷയാവതരണം നടത്തുന്നു.

തലയോലപ്പറമ്പ്: സാംസ്‌കാരിക സംഘടനയായ സംസ്‌കാര തലയോലപ്പറമ്പിന്റെ 22-ാമതു പ്രതിമാസപരിപാടിയില്‍ വയലാര്‍ ദേവരാജന്‍ 'സംഗീതസപര്യയുടെ അറുപതാണ്ട്' എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു. സാംജി ടി.വി പുരം വിഷയാവതരണം നടത്തി. സംസ്‌കാര ചെയര്‍മാന്‍ കെ.കെ സിദ്ധിക്ക് അധ്യക്ഷത വഹിച്ചു. തുടര്‍ന്നുനടന്ന ചര്‍ച്ചയില്‍ വൈക്കം ചിത്രഭാനു, ശിവദാസ് പുഴാരം, എംകെ കണ്ണന്‍, ഡോ. എച്ച്.എസ്.പി, റഹിം കാലായില്‍, ഡോ. മദനകുമാര്‍, ടി.എന്‍ സുരേന്ദ്രന്‍, അഡ്വ. കെ.ആര്‍ പ്രവീണ്‍, ജോസ്, സുനില്‍ മംഗലത്ത്, ടി.കെ ഉത്തമന്‍, ഒ.കെ ലാലപ്പന്‍, ടി.കെ സഹദേവന്‍, കെ.എസ് മണി, സലിം കാലാക്കല്‍, ശിഹാബ്, പൊന്നപ്പന്‍, എന്നിവര്‍ പങ്കെടുത്തു. സുനില്‍, മണി എന്നിവര്‍ പ്രസംഗിച്ചു.