Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.
24/10/2017
ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട പട്ടികജാതി കുടുംബങ്ങള്‍ക്കുള്ള കോഴിക്കുഞ്ഞ് വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി നിര്‍വഹിക്കുന്നു.

വൈക്കം: മൃഗസംരക്ഷണവകുപ്പ് മുട്ട ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട പട്ടികജാതി കുടുംബങ്ങള്‍ക്ക് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി നിര്‍വഹിച്ചു. പഞ്ചായത്ത് അംഗം കെ.എസ് സജീവ്, ഉദയനാപുരം പഞ്ചായത്ത് മൃഗാശുപത്രി വെറ്ററിനറി ഡോക്ടര്‍ മിനി ജോസഫ് എന്നിവര്‍ പങ്കെടുത്തു.