Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വീകരണം നല്‍കും.
23/10/2017

വൈക്കം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ 9, 10, 11 തീയതികളില്‍ പാര്‍ലമെന്റിനു മുന്നില്‍ തൊഴിലാളികള്‍ നടത്തുന്ന മഹാധര്‍ണ്ണയുടെ സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിനു വേണ്ടി സി.ഐ.റ്റി.യൂ ജില്ലാ സെക്രട്ടറി റ്റി.ആര്‍ രഘുനാഥ് നയിക്കുന്ന ജില്ലാ പ്രചരണ ജാഥയ്ക്ക് 25ന് വൈക്കത്ത് വിവിധ കേന്ദ്രങ്ങളില്‍ സംയുക്ത ട്രേഡ് യൂണിയന്‍ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. രാവിലെ 10ന് വെച്ചൂര്‍, 10.30ന് ഉല്ലല, 11ന് വൈക്കം ടൗണ്‍, 11.30ന് ടോള്‍, 12ന് തലയോലപ്പറമ്പ്, 12.30ന് വെള്ളൂര്‍ എന്നീ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. സ്വീകരണ കേന്ദ്രങ്ങളില്‍ പി.ജെ വര്‍ഗ്ഗീസ്, പി.വി പ്രസാദ്, ജോണ്‍ വി ജോസഫ്, കെപി വിജയന്‍, കെ.വി ഭാസി, പി.ബി മോഹന്‍കുമാര്‍, ജോസ് പുത്തന്‍കാലാ, ഷാജി കാട്ടിക്കുന്ന്, ബാബു മേവെള്ളൂര്‍, സുധീഷ് വടകര എന്നിവര്‍ സംസാരിക്കുമന്ന് സംയുക്ത ട്രേഡ് യൂണിയന്‍ നിയോജകമണ്ഡലം കമ്മറ്റി പ്രസിഡന്റ് ഇ.എന്‍ സാലിമോന്‍ കണ്‍വീനര്‍ എം.ഡി ബാബുരാജ് എന്നിവര്‍ അറിയിച്ചു.