Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കടയടപ്പു സമരം വിജയിപ്പിക്കും.
23/10/2017

വൈക്കം: കേരളത്തിലെ റേഷന്‍ വ്യാപാരികള്‍ സംസ്ഥാന വ്യാപകമായി നടത്തപ്പെടുന്ന കടയടപ്പു സമരത്തിന്റെ ഭാഗമായി വൈക്കം താലൂക്കിലെ എല്ലാ റേഷന്‍ വ്യാപാരികളും ഒറ്റക്കെട്ടായി കടയടപ്പു സമരം വിജയപ്പിക്കുവാന്‍ തീരുമാനിച്ചു. സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ വൈക്കം വ്യാപാരി ഭവനില്‍ നടന്ന യോഗം ജില്ലാ കണ്‍വീനര്‍ വി ജോസഫ് ഉദ്ഘാടനം ചെയ്തു. പി നാരായണന്‍ എക്‌സ് എം എല്‍ എ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സമരസമിതി കണ്‍വീനര്‍ ജോര്‍ജ്ജ് കുട്ടി സ്വാഗതം ആശംസിച്ചു. 2013 മുതല്‍ നിര്‍ത്തി വച്ചിരിക്കുന്ന റേഷന്‍കാര്‍ഡ് പുതുക്കലും കാര്‍ഡുമായ് ബന്ധപ്പെട്ട മറ്റ് നടപടിക്രമങ്ങളും എത്രയും വേഗം പുനരാരംഭിക്കണമെന്ന് യോഗം ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. യോഗത്തില്‍ കെ.സി നവീന്ദ്രലാല്‍, കെ.പി മണി, റ്റി.എസ് ബൈജു, വി.മാധവന്‍, കെ.ജി ഇന്ദിര തുടങ്ങിയവര്‍ പ്രസംഗിച്ചു.