Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വികസനം കാത്ത് പള്ളിയാട് ഫാം റോഡ്
23/10/2017
തലയാഴം പഞ്ചായത്തിലെ പള്ളിയാടിനെയും തെക്കേവനത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഫാം റോഡ്.

വൈക്കം: നിയോജകമണ്ഡലത്തില്‍ ഹൈടെക് റോഡുകളുടെ പ്രഖ്യാപനങ്ങള്‍ ഉയരുമ്പോഴും തലയാഴം പഞ്ചായത്തിലെ ഒരു റോഡിനുവേണ്ടി പ്രദേശവാസികളുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. തലയാഴം പഞ്ചായത്തിലെ പള്ളിയാടിനെയും തെക്കേവനത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഫാം റോഡിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. ഇരുപത്തിരണ്ട് വര്‍ഷത്തോളമായി ഒരു ജനപ്രതിനിധി പോലും തിരിഞ്ഞുനോക്കാത്ത ഈ റോഡിന്റെ അവസ്ഥമൂലം പ്രദേശത്തെ ജനങ്ങളുടെ യാത്രാമാര്‍ഗം അടഞ്ഞ അധ്യായമായി മാറുന്ന അവസ്ഥയിലാണ്. വികൃതമായ നിലയിലുള്ള ഈ റോഡ് കാല്‍നട യാത്രക്കാരെ പോലും വളരെ ബുദ്ധിമുട്ടിലാക്കുന്നു. പള്ളിയാട് സ്‌ക്കൂളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍, വനം പാടശേഖരത്തിലേക്ക് വിത്തും വളവുമായി പോകുന്ന കര്‍ഷകര്‍, തിരിച്ച് കൊയ്യുന്ന നെല്ല് കൊണ്ടുവരുവാനും വേണ്ടി യുള്ള ഏക റോഡാണിത്. തെരഞ്ഞെടുപ്പ് കാലത്തല്ലാതെ ജനപ്രതിനിധികളാരും ഈ റോഡ് കണ്ടിട്ടുണ്ടാകില്ല. പ്രദേശത്തുള്ളവര്‍ക്ക് യാത്രാസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുന്നതിനെതിരെ ഒട്ടേറെ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും ഒന്നും വിജയിച്ചിട്ടില്ല. എം.എല്‍.എയുടെ ഇടപെടല്‍ ഉണ്ടായാല്‍ ഈ റോഡിന്റെ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാകുമെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു. സര്‍ക്കാര്‍ ഒപ്പമുണ്ട് എന്ന ആപ്തവാക്യം പ്രയോഗമാക്കേണ്ട ഉത്തരവാദിത്തം ജനപ്രതിനിധികളില്‍ നിക്ഷിപ്തമാണെന്ന് നാട്ടുകാര്‍ പറയുന്നു. മുന്‍കാല ഭരണത്തേക്കാള്‍ മെച്ചപ്പെട്ട ഒരു ഭരണസംവിധാനത്തില്‍ വൈക്കത്തിന്റെ മുഖഛായ മാറ്റാന്‍തക്ക വികസനങ്ങള്‍ വൈക്കത്ത് വരുത്തിയിട്ടുണ്ട്. എന്നാല്‍ പള്ളിയാട് റോഡുള്‍പ്പെടെയുള്ള നിരവധി ഗ്രാമീണ റോഡുകളുടെ അവസ്ഥ നാളുകള്‍ പിന്നിടുന്തോറും ദയനീയമായിക്കൊണ്ടിരിക്കുകയാണ്. നഗരങ്ങളിലെ റോഡുകള്‍ക്കുവേണ്ടി വാരിക്കോരി ഫണ്ടുകള്‍ അനുവദിച്ച് തദ്ദേശസ്ഥാപനങ്ങളും പൊതുമരാമത്ത് വകുപ്പുമെല്ലാം മത്സരിക്കുമ്പോഴാണ് സാധാരണക്കാരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനുമാത്രം മാറ്റമുണ്ടാകാത്തത്.