Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടി.വി പുരം പഞ്ചായത്തില്‍ കെപ്‌കോ ആശ്രയ പദ്ധതി തുടങ്ങി
23/10/2017
ടി.വി പുരം പഞ്ചായത്തില്‍ കെപ്‌കോ ആശ്രയ പദ്ധതിയില്‍പ്പെടുത്തി വിധവകള്‍ക്കായി നടത്തിയ കോഴിവളര്‍ത്തല്‍ പദ്ധതിയുടെ ഉദ്ഘാടനം സി.കെ. ആശ എം.എല്‍.എ നിര്‍വഹിക്കുന്നു.

വൈക്കം: കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ (കെപ്‌കോ) നടപ്പിലാക്കുന്ന ആശ്രയ പദ്ധതിയുടെ ഭാഗമായി ടി. വി പുരം പഞ്ചായത്തില്‍ 560 വിധവകള്‍ക്ക് പത്തു കോഴിയും, പത്തു കിലോ തീറ്റയും, മരുന്നും വിതരണം ചെയ്തു. പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. കെപ്‌കോ ചെയര്‍പേഴ്‌സണ്‍ ജെ.ചിഞ്ചുറാണി അധ്യക്ഷത വഹിക്കും. കെ.പ്‌കോ മാനേജിങ് ഡയറക്ടര്‍ ഡോ. വിനോദ് ജോണ്‍ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.കെ രഞ്ജിത്ത്, ടി.വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് ജീന തോമസ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടി.എസ് സെബാസ്റ്റ്യന്‍, ബീന മോഹനന്‍, കവിത റെജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എന്‍ നടേശന്‍, ലീനമ്മ ഉദയകുമാര്‍, സെബാസ്റ്റിയന്‍ ആന്റണി, ഷീല സുരേശന്‍, ഗീത ജോഷി, വിനോദ് ബാബു, പഞ്ചായത്ത് സെക്രട്ടറി വിനോദ് ബാബു എന്നിവര്‍ പ്രസംഗിച്ചു.