ആധാരം എഴുത്ത് സമ്മേളനം
23/10/2017
വൈക്കം: ആധാരം എഴുത്ത് അസോസിയേഷന് വൈക്കം യൂണിറ്റ് സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോയി ഐസക് അധ്യക്ഷത വഹിച്ചു. അഗസ്റ്റിന് ജോസ്, സുരേഷ് ബാബു, സതി കെ.നായര്‍, സി.എന്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു. യൂണിറ്റ് ഭാരവാഹികളായി ജോയി ഐസക് (പ്രസിഡന്റ്), സി.എന്‍. ബാബു (സെക്രട്ടറി), കെ.എസ്. രാജശേഖരന് നായര്‍ (വൈസ് പ്രസിഡന്റ്), കെ.ബി. ശിവപ്രസാദ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.